തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്താനായി ദേശീയ ദുരന്ത നിവാരണ സേന എത്തും. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ടര വയസ്സുള്ള കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണതിനെ തുടര്‍ന്നാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയത്.
വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുജിത് വില്‍സണ്‍ എന്ന രണ്ടുവയസുകാരന്‍ സമീപത്തുള്ള കുഴല്‍ക്കിണറിലേക്ക് കാല്‍ തെന്നി വീണത്. രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തിയ നിലയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്.
കൈകളിലൂടെ കുരുക്ക് ഇട്ട് മുകളിലേക്ക് ഉയര്‍ത്താന്‍ വിദഗ്ധര്‍ ആദ്യം ശ്രമിച്ചെങ്കിലും ഫലവത്തായില്ല.
നിലവില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഏഴ് വര്‍ഷം മുന്‍പ് കുഴിച്ചതാണ് ഈ കിണര്‍.
















