2018 ല്‍ കേരളത്തെ വിഴുങ്ങിയ മഹാപ്രളയം വെള്ളിത്തിരയിലെത്തുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിനു ‘2403 ഫീറ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രളയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഹീറോ ആയ ടൊവിനോ തോമസ് ചിത്രത്തിലെ പ്രധാനകഥാപാത്രം കൈകാര്യം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, ജയസൂര്യം, അസിഫ് അലി, ഇന്ദ്രജിത്, ഇന്ദ്രന്‍സ് അടക്കം വന്താര നിര ചിത്രത്തിലുണ്ടത്രെ. പ്രശസ്ത ക്യാമറമാന് ജോമോന് ടി. ജോണാണ് ഛായാഗ്രാഹകന്‍.
പ്രളയകാലത്ത് ഇടുക്കി ഡാമിന്റെ ജലനിരപ്പായിരുന്നു 2403304 ഫീറ്റ്. അമ്പിളിയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച തന്വി റാമാണ് ടൊവിനോ തോമസിന്റെ നായികയായി 2403 ഫീറ്റില്‍ എത്തുന്നത്. അഖില്‍ പി ധര്മജന് തിരക്കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫാണ്. 2018ലെ പ്രളയ ശേഷം, ഒരു ഫേസ്ബുക് പോസ്റ്റ് വഴിയാണ് ‘ഓം ശാന്തി ഓശാന’, ‘ഒരു മുത്തശ്ശി ഗദ’ ചിത്രങ്ങളുടെ സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് സൂചന നല്‍കിയത്.
‘ഇതവരുടെ കഥയാണ്. ആയിരക്കണക്കിന് ആളുകളെ ജീവന് പണയംവച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ, ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീരമൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന് രക്ഷിച്ച് നന്ദി വാക്കിന് കാത്തു നില്‍ക്കാതെ പോയ ധീരന്രുടെ, ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ. അതെ നമ്മുടെ അതിജീവനത്തിന്റെ കഥ.’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചുകൊണ്ട് ജൂഡ് നേരത്തെ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: