അമേരിക്കന്‍ ഗായികയും നടിയുമായ ലേഡി ഗാഗയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ് ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച സംസ്കൃത ശ്ലോകമാണു ഭാരതീയര്‍ ഉള്‍പ്പടെയുള്ള ഗാഗ ആരാധകരെ അദ്ഭുതപ്പെടുത്തിയത്.’ലോകാഃ സമസ്താഃ സുഖിനോ ഭവന്തു,’എന്ന സംസ്കൃത ശ്ലോകമാണ് ലേഡി ഗാഗ ട്വീറ്റ് ചെയ്തത്.
പകച്ചുനിന്ന ആരാധര്‍ക്കായി അര്‍ത്ഥമറിയാവുന്ന മറ്റ് ആരാധാകരാണ് ട്വീറ്റിലൂടെ കാര്യമെന്താണെന്ന് പങ്കുവച്ചത്. ലോകത്തോടുള്ള സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വികാരം പകരുന്ന സംസ്കൃത മന്ത്രമാണ് ലോകാഃ സമസ്താഃ സുഖിനോ ഭവന്തു. ലോകമ്പൊടുമുള്ള എല്ലാ ജീവജാലങ്ങളും സന്തുഷ്ടരും സ്വതന്ത്രരുമായിരിക്കട്ടെ, എന്റെ ജീവിതത്തിലെ ചിന്തകളും വാക്കുകളും പ്രവര്‍ത്തനങ്ങളും ആ സന്തോഷത്തിനും സ്വാതന്ത്ര്യത്തിനുമായുളള സംഭാവനയാകട്ടെയെന്നും ഗാഗ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.
ട്വീറ്റ് വൈറലായത്തോടെ 9000ലേറെ കമന്റുകളും 36000ലേറെ റീട്വീറ്റുകളുമാണ് ലഭിച്ചത്. ചിലര്‍ ഗാഗയെ ഹിന്ദുത്വത്തിലേക്ക് സ്വാഗതവും ചെയ്തു. അമേരിക്കാന്‍ വംശജയായ ലേഡി ഗാഗ ഗായിക, ഗാനരചയിതാവ്, നടിയെന്ന നിലയിലും പ്രസിദ്ധയാണ്. പോക്കര് ഫെയ്സ്, ബോര്ണ് ദിസ് വേ, മില്ലിയണ് റീസന്‍സ്, ടെലിഫോണ്‍ ഉള്‍പ്പെടെയുള്ള ചാര്ട്ട്ബസ്റ്ററുകളിലൂടെയാണ് ഗാഗ ശ്രദ്ധിക്കാപ്പെട്ടത്. ഓപ്പണ്‍ മൈക്ക് നിശകളില്‍ പാടുകയും സ്കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചുമാണ് ഗാഗയുടെ തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: