ആറ്റിങ്ങല്‍: കേരളത്തിലെ ആദ്യത്തെ മില്‍ക്ക് എടിഎം പദ്ധതി ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ആറ്റിങ്ങല്‍ വീരളത്ത് നിര്‍വഹിച്ചു. എടിഎമ്മിന്റെ സ്വിച്ച്ഓണ്‍ ചെയ്ത മന്ത്രി എടിഎമ്മില്‍ പണം നിക്ഷേപിച്ച് പാല്‍ എടുത്ത് അഡ്വ. ബി. സത്യന്‍ എംഎല്‍എയ്‌ക്ക് കൈമാറി.
ഇതോടനുബന്ധിച്ചുള്ള ഓര്‍ഗാനിക് സ്റ്റാളിന്റെ വില്‍പ്പന ഉദ്ഘാടനം അഡ്വ. ബി. സത്യന്‍ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, സുരേഷ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സഹകരണസ്ഥാപനമായ മില്‍ക്കോയാണ് ആറ്റിങ്ങലില്‍ എടിഎം സ്ഥാപിച്ചത്. 24 മണിക്കൂറും ശുദ്ധമായ പാല്‍ ആവശ്യക്കാര്‍ക്ക് നേരിട്ട് വാങ്ങുവാന്‍ കഴിയുന്ന തരത്തിലുള്ളതാണ് പദ്ധതി.
മില്‍ക്കോ തന്നെ നല്‍കുന്ന കാര്‍ഡ് ഉപയോഗിച്ചോ പണം നിക്ഷേപിച്ചോ പാല്‍ വാങ്ങാം. എടിഎമ്മിൽ 500 ലിറ്റർ വരെ പാൽ സംഭരിക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: