വിജയ് നായകനായ ബിഗിലിനു ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാറൂഖ് ഖാന് നായകനെന്ന് സൂചന. ഇന്നു റിലീസ് ചെയ്ത ആറ്റ്ലിയുടെ വിജയ് ചിത്രം ബിഗിലിന്റെ ഒരു പ്രചാരണ ചടങ്ങില്‍ സംവിധായകന് ഹാരിഷ് ശങ്കറാണ് ഇക്കാര്യം പറഞ്ഞത്. ഷാരൂഖിന്റെ ജന്മദിനമായ നവംബര്‍ 2ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
ബിഗില്‍ ആറ്റ്ലിയുടെ നാലാമത്തെ ചിത്രവും വിജയുമായി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രവുമാണ്. ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ വിജയ് മൂന്ന് ഗെറ്റപ്പുകളിലാണെത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.
ഷാരൂഖും ആറ്റ്ലിയും ഒന്നിക്കുന്നത് താന്‍ കാത്തിരിക്കുകയാണെന്നന്ന ഹാരിഷ് ശങ്കറിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു വര്‍ഷത്തിന് മുന്‍പ് പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഇതുവരെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇരുവരും കഴിഞ്ഞ ഒരു ഐപിഎല്‍ മത്സരം ഒരുമിച്ച് കാണാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: