കപട മതേതരത്വത്തിന്റെ പിന്തുണയില്‍ വര്‍ഗീയത പരസ്യമായി നേടിയ ആധിപത്യമാണ് കേരളത്തിലെ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ വിജയം എന്നും വിലയിരുത്തണം. അല്ലെങ്കില്‍ എറണാകുളത്തെങ്ങനെ യുഡിഎഫ് വിജയിക്കും? കോന്നിയില്‍ എങ്ങനെ എല്‍ഡിഎഫ് വിജയിക്കും?
ആദ്യമേ ഒന്നുപറയാം; അഞ്ചിടത്തും ബിജെപിയെ തോല്‍പ്പിക്കുകയായിരുന്നു ഇരുമുന്നണികളുടേയും ലക്ഷ്യവും ദൗത്യവും. അത് അവര്‍ചേര്‍ന്ന് കൃത്യമായി ആസൂത്രണം ചെയ്തു. ഒപ്പം മേല്‍പ്പറഞ്ഞ വോട്ടുകുത്തല്ച്ചിന്തയും പ്രവര്‍ത്തിച്ചു.
എറണാകുളം വോട്ടെടുപ്പുദിവസം ‘കുള’മായിരുന്നു. ഉത്തരവാദി നഗരസഭ. മത്സരിച്ച യുഡിഎഫ് സ്ഥാനാര്ഥിയാണെങ്കിലോ നഗരസഭാ ഡ
പ്യൂട്ടി മേയറും. മുട്ടറ്റം മുതല്‍ അരയറ്റംവരെ വെള്ളത്തില്‍ നീന്തി വോട്ടുകുത്തിയവരില് നല്ലൊരു ശതമാനം യുഡിഎഫ് വിരുദ്ധമായി ചെയ്തിട്ടുണ്ടാവണം. എന്നിട്ടും യുഡിഎഫ് ജയിച്ചത് സംഘടിത മതവോട്ടുകൊണ്ട് തന്നെയാവണം. നിസാരമല്ല കേരള രാഷ്ട്രീയത്തില്‍ ഈ സംഭവം.
തൊട്ടയലത്തെ മണ്ഡലമായ അരൂര്‍ നോക്കുക. ശബരിമല വിഷയത്തില്‍ ക്ഷുഭിതരായ വിശ്വാസികളായ വോട്ടര്‍മാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആഞ്ഞ് വോട്ടുകുത്തിയപ്പോള്‍ തകര്‍ന്നുപോയ എല്‍ഡിഎഫിന്റെ ‘ഒരു തരി’യായിരുന്നു ആലപ്പുഴ മണ്ഡലത്തിലെ ആരിഫിന്റെ വിജയം. പക്ഷേ, ശബരിമലയുടെ ജില്ലയായ പത്തനംതിട്ടയിലെ കോന്നിയില്‍ ഇടതുസ്ഥാ
നാര്‍ഥി ജയിച്ചപ്പോള്‍, ആലപ്പുഴയിലെ അരൂരില്‍ യുഡിഎഫ് ജയിച്ചു. ലോക്സഭയിലേക്ക് ആരിഫ്, നിയമസഭയിലേക്ക് ഷാനിമോള്‍ ഉസ്മാന്. ഇത് അസാധാരണ രാഷ്ട്രീയ സമവാക്യമല്ലെന്ന് പറയുവാനാവില്ലല്ലോ.
കോന്നിയിലെ കാര്യമെടുക്കാം. ശബരിമല വിഷയം മുഖ്യമായിരുന്നു. കെ. സുരേന്ദ്രനെ ഉന്നമിട്ട് എയ്തുവീഴ്ത്തുക തന്നെയായിരുന്നു ഇരുമുന്നണികളും. എന്നിട്ടും 40,000 വോട്ടോളം നേടി. എന്നാല്‍, അവിടെ ക്രിസ്ത്യന്‍ സംഘടിത മതവോട്ട് നിര്‍ണായകമായ പങ്കുവഹിച്ചു. ഓര്‍ത്തഡോക്സ് – യാക്കോബായ സഭാത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം എടുത്ത പരസ്യ രാഷ്ട്രീയ നിലപാട് എല്‍ഡിഎഫിന് അനുകൂലമായി. ശബരിമല വിഷയത്തില്‍ ബിജെപി യോട് ആഭിമുഖ്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാണിച്ച വിശ്വാസികളായ വോട്ടര്‍മാരില്‍ ഒരുപക്ഷം ഇടതിലേക്ക് മടങ്ങി. സുരേന്ദ്രന്റെ വിജയം തടയാന്‍ ക്രിസ്തീയ വിശ്വാസികള്‍ കോണ്‍ഗ്രസിനും എതിരെ ഇടത് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തു.
മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും വിചിത്രമായ വിധിയെഴുതി. മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിയമസഭയിലും കണ്ടു. പക്ഷേ, ബിജെപി വോട്ട് കൂടുതല്‍നേടി. എന്നാല്‍, ഇവിടെ എല്‍ഡിഎഫിന്റെ മാരക പരാജയത്തിലാണ് കപട മതേതരത്വത്തിനു മേല്‍ വര്‍ഗീയത ആധിപത്യംസ്ഥാപിച്ചത് കാണാനായത്. ബിജെപി സ്ഥാനാര്‍ഥിയും ‘അനുഷ്ഠാന ഹിന്ദു’വുമായ രവീശ തന്ത്രിയുടെ കാല്‍തൊട്ട് വന്ദിച്ച ‘മാര്‍ക്സിസ്റ്റ് ഹിന്ദുവിനെ’ അവര്‍ തോല്‍പ്പിച്ച് തൊപ്പിയിടീച്ചു. അതെ, അത്ര സംഘടിതവും ആസൂത്രിതവുമാണ് വര്‍ഗീയത.
വട്ടിയൂര്ക്കാവിലെത്താം. എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫ് തോറ്റമ്പി. ബിജെപിക്ക് മുന്‍ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ടുകുറഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപിയോടൊപ്പം വന്ന എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളിലെ വിശ്വാസികള്‍ മടങ്ങി. പക്ഷേ, എങ്ങോട്ട് മടങ്ങിയെന്നതാണ് ശ്രദ്ധേയം. അത് ഹിന്ദുബോധ രാഷ്ട്രീയത്തിലെ ചില തിരുത്തലുകള്‍ക്കും വഴിതെളിക്കുന്ന ദിശമാറ്റമാകേണ്ടതാണെന്നതും ശ്രദ്ധേയമാണ്. എന്‍എസ്എസ് നേതൃത്വം പരസ്യമായി അനുയായികളോട്, യുഡിഎഫിന് വോട്ടുചെയ്യാന്‍ പറഞ്ഞു. അവര്‍ നേതൃത്വത്തെ ധിക്കരിച്ച്, പ്രതിഷേധിച്ച് എല്‍ഡിഎഫിന് ചെയ്തു. ബിജെപിയെ പിന്തുണയ്ക്കാഞ്ഞത് സമുദായ നേതൃത്വത്തെ ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞതല്ല ചെയ്തതെന്ന് ബോധിപ്പിക്കാനാണ്. അരൂരില്‍, ബിഡിജെഎസിനെ എതിര്‍ക്കുന്ന എസ്എന്‍ ഡിപി നേതാവിന്റെ എല്‍ഡിഎഫിനെ തുണച്ചുള്ള നിലപാട് ആ സമുദായം തള്ളിയെന്നതും കാണണം.
ചുരുക്കത്തില്‍, വട്ടിയൂര്ക്കാവിലൊഴികെ, ഇടത്-വലത് മുന്നണികളുടെ കപട മതേതരത്വത്തിന്റെ തണലില്‍ വര്‍ഗീയത കേരള രാഷ്ട്രീയത്തില്‍ നേടിയ ആധിപത്യമാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. വട്ടിയൂര്‍ക്കാവ് പറയുന്നതാകട്ടെ, സമുദായ സംഘടനകളുടെ നേതൃത്വത്തിന്റെ മനസല്ല അണികള്‍ക്ക് എന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: