ജീവിതത്തിന്റെ അസാധാരണത്വങ്ങളുടെ കഥയാണ് വിവാഹേതര ബന്ധം.. അത് കുടുംബ ബന്ധങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നത് നമ്മള് കാണുകയും അനുഭവിക്കുകയും ചെയ്യുന്നുമുണ്ട്..പലപ്പോഴും ഈ ബന്ധങ്ങള്‍ അവസാനിക്കുന്നത് വലിയ കുറ്റകൃത്യങ്ങളിലാണ് . വിവാഹേതര ബന്ധങ്ങളുടെ വിജയത്തിനായി നടത്തുന്ന കൊഹലപാതകങ്ങള് ഇന്ന് സര്വസാധാരണമായിക്കൊണ്ടിരിക്കുന്നു ,അതില്‍ കുട്ടികള്‍ വരെ ഉള്‍പ്പെടുന്നുവെന്നതാണ് ഭീകരവും ദുഖകരമായ ഒന്ന് …ഐപിസി 497 റദ്ദാക്കി കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നിട്ട് അധികമൊന്നും ആയിട്ടില്ല.. അതായത് വിവാഹേതര ബന്ധം കുറ്റകരമല്ലെന്നുള്ള വിധി,എങ്കില്‍ പോലും കുറ്റകൃത്യങ്ങള്‍ക്ക് കുറവുകള്‍ സംഭവിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ് .വിവാഹേതര ബന്ധവും ആ ബന്ധം രണ്ട് കുടുംബങ്ങളെ എങ്ങനെ ഇല്ലാതാക്കുന്നു എന്ന് പറയുകയാണ് ‘ദി ബെറ്റര്‍ ഹാഫ് എന്ന ഹ്രസ്വചിത്രം.’.ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച ഈ ഹ്രസ്വ ചിത്രം നിരവധി ഹ്രസ്വ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട് .6 മണിക്കൂറുകള്‍ കൊണ്ട് നിര്‍മിച്ച ചിത്രത്തിന് സംഭാഷണങ്ങള്‍ ഇല്ലായെന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം .പശ്ചാത്തല സംഗീതം മാത്രമായി 10 മിനിറ്റിനുള്ളില്‍ അവസാനിക്കുന്ന ഈ ഹ്രസ്വ ചിത്രത്തില്‍ ചലച്ചിത്ര താരങ്ങളായ പ്രിയങ്ക നായരും ,അനീഷ് റഹ്മാനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍..വത്യസ്ഥവും ശക്തവുമായ കഥാപാത്രം ചെയ്തിരിക്കുന്ന ചലച്ചിത്ര താരം പ്രിയങ്ക നായരുടെ ആദ്യ ഹ്രസ്വ ചിത്രം കൂടിയാണിത് .
വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്ന രണ്ട് പേര് തമ്മിലുള്ള അവിഹിത ബന്ധവും ഒന്നിച്ചു ജീവിക്കാന്‍ ഇരുവരും തങ്ങളുടെ ജീവിത പങ്കാളികളെ രാത്രിയില്‍ കൊലപ്പെടുത്തുന്നതുമാണ് ബെറ്റര്‍ ഹാഫിന്റെ പ്രമേയം.. ചിത്രത്തിനൊടുവില്‍ ഇത്തരത്തില്‍ നടന്ന സംഭവങ്ങളുടെ വാര്‍ത്തകളും ഉള്‍പ്പെടുത്തിയിരിക്കുന്നു .
തിരുവനന്തപുരത്തു ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമന് കഥയെഴുതി നിര്‍മ്മിച്ച ഈ ഹ്രസ്വ ചിത്രം വിഷ്ണുവാണ് സംവിധാനം ചെയ്തിരിക്കുന്നത് . സംഗീത സംവിധായകനായ മിഥുന് മുരളിയാണ് പശ്ചാത്തല സംഗീതം . പ്രശാന്ത് ദീപു ,ലിജു എന്നിവര്‍ ചേര്‍ന്ന് ക്യാമറ ചെയ്ത ചിത്രത്തിന്റ എഡിറ്റിംഗ് മിഥുനും, എഫ്ഫക്റ്സ് വിപിനും ഡിസയിനിങ് ഷൈനും ചെയ്തിരിക്കുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: