Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ ക്രിക്കറ്റിലെ ‘ ദാദാ ‘ യുഗത്തിന് ശുഭാരംഭം; ബിസിസിഐ അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2019, 11:46 am IST
in India

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദാ’  സൗരവ് ഗാംഗുലി ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തലവന്‍. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഔദ്യോഗികമായി ചുമതലയേറ്റു.  ബിസിസിഐയെ ശുദ്ധീകരിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച മുന്‍ സിഎജി വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ 33 മാസത്തെ ഭരണത്തിന് ശേഷമാണ് പുതിയ ഭരണസമിതി ചുമതലേറ്റത്. എതിരില്ലാതെയാണ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ച അധികാരം കൈമാറാന്‍ ഭരണസമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷായാണ് പുതിയ സെക്രട്ടറി. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധൂമലാണ് ട്രഷറര്‍. ഉത്തരാഖണ്ഡില്‍ നിന്നുള്ള മാഹിം വര്‍മ വൈസ് പ്രസിഡന്റും കേരളത്തില്‍ നിന്നുള്ള ജയേഷ് ജോര്‍ജ് ജോയിന്റ്് സെക്രട്ടറിയുമാണ്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നയാള്‍ ബിസിസിഐ തലപ്പത്തേക്ക് എത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രമാണ് തിരുത്തിയെഴുതപ്പെട്ടത്. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ദാദ എത്തുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു അധ്യായത്തിന് തുടക്കമായി.  ഒരു കാലത്ത് ഒത്തുകളി വിവാദങ്ങളിലും കോഴ ആരോപണങ്ങളിലും മുങ്ങിത്താണിരുന്ന ടീം ഇന്ത്യയെ ചങ്കൂറ്റത്തോടെ മുന്നില്‍ നിന്ന് നയിച്ച വീര നായകനായിരുന്നു ഗാംഗുലി.

ക്രിക്കറ്റ് ഭരണം ശുദ്ധീകരിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ ഭരണസമിതി അധികാരത്തിലെത്തുന്നത്. ബിസിസിഐയുടെ 39ാമത്തെ പ്രസിഡന്റാണ് സൗരവ് ഗാംഗുലി.  ദാദ യുഗം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുയര്‍ത്തിയ പോലെ ബിസിസിഐയുടെ പ്രതിച്ഛായയും മികവു തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, ഗാംഗുലിക്ക് ഒമ്പത് മാസം മാത്രമേ അധികാരത്തില്‍ ഇരിക്കാന്‍ സാധിക്കുകയുള്ളൂ. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികളിലുണ്ടായിരുന്ന ഗാംഗുലി അധികാരത്തില്‍ ആറുവര്‍ഷം പൂര്‍ത്തിയാകുന്ന ജൂലൈ അവസാനം സ്ഥാനം ഒഴിയേണ്ടിവരും. ആറുവര്‍ഷം ഭരണത്തിലിരുന്നവര്‍ മാറിനില്‍ക്കണമെന്ന ലോധ കമ്മീഷന്‍ നിര്‍ദേശം അനുസരിച്ചാണിത്. 2013ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദങ്ങളെ തുടര്‍ന്നാണ് ബിസിസിഐ ഭരണത്തില്‍ സുപ്രീം കോടതി ഇടപെടല്‍ തുടങ്ങിയത്. 2017ലാണ് ബിസിസിഐ ഭരണം വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതി ഏറ്റെടുക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് തന്നെയാകും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ബിസിസിഐ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ടീം ക്യാപ്ടന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ സിഒഎ കേള്‍ക്കാന്‍ തയാറായിരുന്നില്ല. രഞ്ജി ട്രോഫി ക്രിക്കറ്റിനായിരിക്കും കൂടുതല്‍ ശ്രദ്ധ കൊടുക്കുക. കളിക്കാരുടെ സാമ്പത്തിക നില ഭദ്രമാക്കുന്നതിന് ശ്രദ്ധ കൊടുക്കുമെന്നും ഗാംഗുലി പറഞ്ഞു. 

ബിസിസിഐയുടെ പ്രതിച്ഛായ മോശമായിരിക്കുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ഇതില്‍ നിന്നൊരു മാറ്റം ആവശ്യമാണ്. പറഞ്ഞു കൊണ്ടിരിക്കാതെ എന്തെങ്കിലും ചെയ്യാന്‍ എനിക്ക് ലഭിച്ച വലിയ അവസരമാണ് ഇതെന്ന് ഗാംഗുലി പറഞ്ഞു. പൊതുസമ്മതനായി തെരഞ്ഞെടുക്കപ്പെട്ടാലും അല്ലെങ്കിലും വലിയ ഉത്തരവാദിത്വമാണ് ലഭിക്കുന്നത്. ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ ഓര്‍ഗനൈസേഷനാണ് ഇത്. ശക്തികേന്ദ്രമാണ് ഇന്ത്യ. പ്രസിഡന്റാവുമെന്ന് ഞാന്‍ കരുതിയില്ലെന്നും ഗാംഗുലി പറഞ്ഞു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.