ചണ്ഡീഗഢ് : ഇന്ത്യന്‍ സൈന്യത്തിനായി നിര്‍മിച്ച നിസാന്‍ ജൊങ്ക സ്വന്തമാക്കി മുന്‍ ക്രിക്കറ്റ് നായകന്‍ എം.എസ്. ധോണി. വാഹനങ്ങളോട് ഹരമുള്ള ധോണിക്ക് വാഹനങ്ങളുടെ വലിയ ശേഖരം തന്നെയുണ്ട്. 1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈന്യക ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ജൊങ്കയാണ് ഇപ്പോള്‍ ധോണിയുടെ വാഹനശ്രേണിയിലെ പുതിയ താരം.
പഞ്ചാബില്‍ നിന്നാണ് ധോണി ഈ സൈനിക വാഹനം സ്വന്തമാക്കിയത്. നിസാന്റെ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ജൊങ്ക മോഡലാണിത്. ആര്‍മി ഗ്രീന്‍ കളറിലുള്ള ജൊങ്ക സ്വന്തം നാടായ റാഞ്ചിയിലൂടെ ഡ്രൈവ് ചെയ്യുന്ന ധോനിയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.
അടുത്തിടെ പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്ഹോക്ക് മോഡലും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 3956 സിസി ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ജൊങ്കയ്‌ക്ക് കരുത്തേകുന്നത്. 3200 ആര്‍പിഎമ്മില്‍ 110 എച്ച്പി പവറും 264 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എഞ്ചിന്‍.
















