തിരുവന്തപുരം: സംവിധായകന് ശ്രീകുമാര്‍ മേനോന് തന്നെ വധിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മഞ്ജുവാര്യര്‍. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നല്കിയ പരാതിയിലാണ് മഞ്ജുവാര്യര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശ്രീകുമാര്‍ മേനോന് തന്നെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോ എന്ന ഭയം ഉണ്ട്. തനിക്കൊപ്പമുള്ളവരെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ഇയാള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മഞ്ജുവാര്യര്‍ ഡിജിപിയെ നേരില്‍ കണ്ടു നല്കിയ പരാതിയിലുണ്ട്. നേരത്തെയും ശ്രീകുമാറിനെതിരെ മഞ്ജുവാര്യര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇന്ന് വൈകിട്ടാണ് മഞ്ജുവാര്യര്‍ തിരുവനന്തപുരത്തെത്തി സംസ്ഥാന പൊലീസ് മേധാവിയെ നേരില്‍ കണ്ടത്.
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയന് എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. സിനിമയ്ക്ക് ശേഷം സമൂഹമാധ്യങ്ങളിലൂടെ തനിക്ക് നേരെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ സുഹൃത്തുമാണെന്ന് മഞ്ജു പറയുന്നു. തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാനാണ് ഇയാള്‍ ശ്രമിക്കുന്നത്. മഞ്ജു എഴുതി തയാറാക്കിയ പരാതിയില്‍ സാമ്പത്തിക ചൂഷണവും, ഭീഷണിയും കൂടാതെ അപായപ്പെടുത്താനുള്ള ശ്രമവും ഉണ്ടായിയെന്ന് പറഞ്ഞതോടെ പുതിയ ഒരു വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: