തിരുവനന്തപുരം:കസബയ്ക്ക് ശേഷം രഞ്ജി പണിക്കരുടെ മകന് നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രത്തില്‍ നായകന് സുരേഷ് ഗോപി. നേരത്തേ തീരുമാനിച്ചിരുന്ന ലേലം 2 വിനു പകരമാണ് ഈ ചിത്രം. നിതിന്‍ തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്. നിലവില്‍ അനൂപ് സത്യന് സംവിധാനം ചെയ്ത് ദുല്‍ക്കര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് സുരേഷ് ഗോപി.
മലയാളത്തിന്റെ ആക്ഷന്‍ ഹീറോയായിരുന്ന സുരേഷ് ഗോപി വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ഒരു ആക്ഷന്‍ ചിത്രത്തില്‍ ആഭിനയിക്കുന്നത്. നിതിന്‍ രഞ്ജി പണിക്കറും സുരേഷ് ഗോപിയും തീരുമാനിച്ചിരുന്നത് ലേലം 2 എന്ന ചിത്രത്തിലൂടെ ഒരുമിക്കാന്‍ ആയിരുന്നു. എന്നാല്‍ തിരക്കഥാകൃത്തായ രണ്‍ജി പണിക്കര്‍ മറ്റു സിനിമകളിലെ തിരക്കിലായതിനാല്‍ തിരക്കഥാ രചന വൈകുമെന്ന കാരണത്താലാണ് പുതിയ തീരുമാനം. പുതിയ ചിത്രത്തിനു വേണ്ടി നിഖില്‍ എസ് പ്രവീണ്‍ ആണ് ക്യാമ കൈകാര്യം ചെയ്യുന്നത്. രഞ്ജിന് രാജ് സംഗീതമൊരുക്കും.
ഗുഡ് വില്‍ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് സംവിധായകന് പഞ്ഞു. അനൂപ് സത്യന് ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷം സുരേഷ് ഗോപി ചിത്രത്തില്‍ പങ്കുചേരും. സുരേഷ് ഗോപിയോടൊപ്പം നടനും സംവിധായകനുമായ ലാലും പ്രധാനപ്പെട്ട വേഷം ചെയ്യും. സായ ഡേവിഡ് നായികാ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ ഐ എം വിജയന്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന് രാജന് പി ദേവ്, മുരുകന്, മുത്തുമണി തുടങ്ങിയവരാണ് മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: