തൃശൂര്‍: ചാവക്കാട്ടെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന പുന്ന നൗഷാദ് വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് ടിഎന്‍ പ്രതാപന്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് വാരികയുടെ ജില്ലാതല ക്യാമ്പയിനാണ് പ്രതാപന്‍ ഉദ്ഘാടനം ചെയ്തത്.
പുന്ന നൗഷാദിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ട് കഴിഞ്ഞ ജൂലൈ 30നാണ് വെട്ടിക്കൊന്നത്. കൊലക്കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാവന്‍ ഇരിക്കെയാണ് തേജസ് വാരികയുടെ തൃശൂര്‍ ജില്ലാതല ക്യാമ്പയില്‍ ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് വിഎസ് അബൂബക്കറില്‍ നിന്നും വരി ചേര്‍ന്നു കൊണ്ട് ടിഎന്‍ പ്രതാപന്‍ എം പി നിര്‍വഹിച്ചത്. പ്രതാപന്റെ നടപടിക്ക് എതിരെ കടുത്ത പ്രതിഷേധമാണ് ജില്ലയിലെ കോണ്‍ഗ്രസ് കമ്മറ്റിയില്‍ ഉയരുന്നത്.
പുന്ന നൗഷാദ് വധത്തില്‍ എസ്ഡിപിഐ യുമായി നീക്കുപോക്ക് ഉണ്ടാക്കിയതും പ്രതികളെ രക്ഷപ്പെടാനടക്കം സഹായിച്ചതിന് പിന്നിലും പ്രതാപന് പങ്കുണ്ടെന്ന ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉയര്‍ത്തിയിരുന്നു. ഇത്തരം ആരോപണങ്ങള്‍ ശരിവയ്‌ക്കുന്നതാണ് പ്രതാപന്റെ പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പയിന്റെ ഉദ്ഘാടനം. പ്രതാപന്‍ കുത്തിയതു ചാവാക്കാട്ടെ കോണ്‍ഗ്രസുകാരുടെ നെഞ്ചിലാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പ്രതാപനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.
















