ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കി. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ സമ്മേളനത്തിലും എഫ്.എ.ടി.എഫ്. യോഗത്തിലും പാകിസ്ഥാനെ പിന്തുണച്ചുകൊണ്ടുളള തുര്‍ക്കിയുടെ നിലപാടില്‍ പ്രതിഷേധ സൂചകമായാണ് ഈ തീരുമാനം. ഐക്യരാഷ്‌ട്രപൊതുസഭയില്‍ തുര്‍ക്കി പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുര്‍ക്കി സന്ദര്‍ശനം വേണ്ടെന്ന് വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ മാസം ഐക്യരാഷ്‌ട്ര പൊതുസഭയില്‍ കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പ്രസിഡന്റ് പാകിസ്ഥാനെ അനുകൂലിച്ച് പ്രസംഗിക്കുകയും കശ്മീര്‍ വിഷയത്തില്‍ ഭാരതത്തിന്റെ നടപടി ഐക്യരാഷ്‌ട്രസഭയുടെ നയങ്ങള്‍ക്ക് എതിരാണെന്നും ഉറുദുഗാന്‍ കുറ്റപ്പെടുത്തിയിരുന്നു. ഒക്ടോബറിലെ അവസാനവാരം നടത്താനിരുന്ന ദ്വിദിന അങ്കാറ സന്ദര്‍ശനമാണ് പ്രധാനമന്ത്രി റദ്ദാക്കിയത്. തുര്‍ക്കി പ്രസിഡന്റുമായുള്ള ചര്‍ച്ചയടക്കമുള്ളവയാണ് സന്ദര്‍ശനം റദ്ദാക്കിയതിലൂടെ അവസാനിക്കുന്നത്.
ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കശ്മീരിനെ കുറിച്ചുള്ള തുര്‍ക്കിയുടെ പ്രസ്താവനകള്‍ ഇന്ത്യ കാര്യമാക്കുന്നില്ലെന്നായിരുന്നു ഐക്യരാഷ്‌ട്ര പൊതുസഭയില്‍ കശ്മീരിനെക്കുറിച്ചുള്ള തുര്‍ക്കിയുടെ പ്രസ്താവനകള്‍ക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറിന്റെ പ്രതികരണം. ഈ വിഷയത്തില്‍ കൂടുതല്‍ പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ശരിയായ ധാരണ കൈവരിക്കാന്‍ തുര്‍ക്കി സര്‍ക്കാര്‍ ശ്രമിക്കണമെന്നും രവീഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇത് പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തിരുന്നു. തുര്‍ക്കി തുര്‍ക്കിയുടെ കാര്യം നോക്കിയാല്‍ മതിയെന്നുള്ള വ്യക്തമായ സന്ദേശമാണ് ഇന്ത്യ നല്‍കിയത്.
ഈ മാസം 27, 28 സൗദി അറേബ്യയില്‍ സംരംഭകസമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് തുര്‍ക്കി സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. തുര്‍ക്കി സന്ദര്‍ശനത്തില്‍ അന്തിമതീരുമാനമാകാതത്തിനാലാണ് യാത്ര റദ്ദാക്കിയതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
















