ദിലീപ് കാവ്യമാധവന് ദമ്പതികളുടെ കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആയിരുന്നു ഇരുവര്‍ക്കും മകള്‍ പിറന്നത്. ഒന്നാം പിറന്നാളിന്റെ ഭാഗമായാണ് കുഞ്ഞിന്റെ ചിത്രം ദിലീപ് പുറത്തുവിട്ടത്. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. മകള്‍ക്ക് മഹാലക്ഷ്മി എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാല്‍ ഇതുവരെ മകളുടെ ചിത്രം ഇരുവരും പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞവര്‍ഷം മകളുടെ ജനനത്തെ കുറിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് മാത്രമാണ് ദിലീപ് പങ്കുവെച്ചത്.
പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം സ്നേഹത്തോടെ, കാവ്യ, ദിലീപ്’ എന്നാണ് കുറിച്ചിരുന്നത്.
ആദ്യമായാണ് മകളുടെ ചിത്രം താരകുടുംബം പുറത്തുവിടുന്നത്. ദിലീപ്, കാവ്യ, മൂത്ത മകള്‍ മീനാക്ഷി, ദിലീപിന്റെ അമ്മ എന്നിവര്‍ക്കൊപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം.’ദിലീപ് ചിത്രത്തിനൊപ്പം കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: