ലണ്ടന്‍: ‘ബാഹുബലി: ദി ബിഗിനിംഗി’ന്റെ ലൈവ് പ്രദര്‍ശനം ലണ്ടന്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നടന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇംഗ്ലീഷ് ഇതര ഭാഷയിലെ ചിത്രം ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ ലൈവായി പ്രദര്‍ശിപ്പിക്കുന്നത്.
പ്രദര്‍ശം കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. ബാഹുബലിയുടെ ഈ അപൂര്‍വ്വ പ്രദര്‍ശനം കാണാന്‍ ബ്രിട്ടനിലെ ഇന്ത്യക്കാരുടെ വലിയ സംഘങ്ങള്‍ എത്തിയിരുന്നു. ചിത്രം ഒന്നിലധികം തവണ കണ്ടവരായിരുന്നു അവരില്‍ പലരും. എസ് എസ് രാജമൗലിയുടെ ചിത്രത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതിനു തെളിവായിരുന്നു ഇതുസംബന്ധിച്ച പലരുടെയും ട്വീറ്റുകള്‍. സിനിമകളുടെ പ്രദര്‍ശനത്തിനൊപ്പം തത്സമയം അതിന്റെ പശ്ചാത്തലസംഗീതം കലാകാരന്മാര് അവതരിപ്പിക്കുകയായിരുന്നു. ‘ബാഹുബലി’ക്ക് എംഎം കീരവാണി നല്കിയ പശ്ചാത്തലസംഗീതം റോയല്‍ ഫില്‍ഹാര്‍മണിക് കണ്‍സെര്‍ട്ട് ഓര്‍ക്കസ്ട്രയാണ് ബിജിഎം അവതരിപ്പിച്ചത്.
ബാഹുബലി’യുടെ അണിയറക്കാരില്‍ പലരും റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ ഉണ്ടായിരുന്നു. ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാസ്, സംവിധായകന് എസ്എസ് രാജമൗലി, റാണ ദഗ്ഗുബട്ടി, അനുഷ്ക ഷെട്ടി എന്നിവരും എത്തി. ജപ്പാന്, ചൈന, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ വിജയമായിരുന്നു ചിത്രം. ഇന്ത്യന്‍ സിനിമാ വ്യവസായത്തെ മാറ്റി മറിച്ച ചിത്രം 400 കോടി മുതല്‍മുടക്കില്‍ 1800 കോടി രൂപ കളക്ഷനാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: