പൊന്നാനി: ബാല താരം സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി നടികളെ വിളിച്ച മലപ്പുറം സ്വദേശി പിടിയില്‍. കണ്ണൂര്‍ സിഐ പ്രദീപ് കണ്ണിപ്പൊയില്‍ നടത്തിയ അന്വേഷണത്തിലാണ് പൊന്നാനി സ്വദേശിയായ രാഹുലിനെ പിടികൂടിയത്. സനൂപിന്റെ പിതാവ് സന്തോഷ് നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
സഹോദരന് വിളിച്ചു സംസാരിക്കുന്നതായും മറ്റു നടികളുടെ നമ്പര്‍ ചോദിച്ചതായും സനൂഷയോട് നടിമാര്‍ സൂച്ചിപ്പിച്ചതോടെയാണ് സന്തോഷ് പരാതി നല്കാന് തയ്യാറായത്. എന്നാല്‍ നടികളോട് മോശമായി പെരുമാറിയതായി പരാതി ലഭിച്ചിട്ടില്ലെന്നും സിഐ വ്യക്തമാക്കി. അന്വേഷണത്തില്‍ കോളുകള്‍ വരുന്നത് മലപ്പുറം കേന്ദ്രീകരിച്ചാണെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് സംഘം അന്വേഷണം മലപ്പുറത്തേക്ക് വ്യാപിപ്പിച്ചത്. സനൂപിന്റെ പേരില്‍ ഇയാള്‍ അവസാനമായി വിളിച്ചത് മഞ്ജു പിള്ളയേയും റിമി ടോമിയേയുമാണ്. ‘ഫിലിപ്പ്സ് ആന്റ് ദി മങ്കിപെന്‍’ സിനിമയില്‍ റയന്‍ ഫിലിപ്പ് എന്ന കഥാപാത്രമായാണ് സനൂപ് മലയാള സിനിലോകത്തെക്ക് എത്തുന്നത്. മുന്‍നിര താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുള്ള സനൂപ് 2013ല്‍ ബാല താരത്തിനുള്ള സംസ്ഥാന അവര്ഡുള്ളപ്പടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: