ഒറ്റപ്പാലം: നടന് ഉണ്ണിമുകുന്ദന്റെ പേരില്‍ വ്യജ അക്കൗണ്ടു നിര്‍മിച്ച് സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്ന ഉണ്ണിമുകുന്ദന്റെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സി ഐ എം.സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
‘ഐ ആം ഉണ്ണിമുകുന്ദന്’ എന്നാണ് താരത്തിന്റെ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകളുടെ പേര്. ഇതേ പേരില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വ്യജ അക്കൗണ്ടുകള്‍ നിര്‍മിച്ച് സ്ത്രീകള്‍ക്ക് മോശമായരീതിയില്‍ സന്ദേശങ്ങള്‍ അയക്കുകയും ഉണ്ണിമുകുന്ദനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നെന്നുമാണ് പിതാവ് മുകുന്ദന് നായരുടെ പരാതി. ഉണ്ണിമുകുന്ദന്റെ അക്കൗണ്ട് എന്ന് പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കുകയും ഇത് മറ്റു പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഗുരുതരമായ ഇത്തരം വ്യാജ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ശിക്ഷ നല്‍കണമെന്നും മുകുന്ദന് നായര്‍ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: