കൊച്ചി: നിര്‍മാതാവ് ജോബി ജോര്‍ജിനുള്ള വ്യക്തിപരമായ മറുപടി താന്‍ നല്‍കുന്നില്ലെന്ന് സിനിമാതാരം ഷെയ്ന് നിഗം. പകരം തന്നെ നിയന്ത്രിക്കുന്ന ശക്തിയായ ‘റബ്ബ്’ അതിനു മറുപടി നല്‍കുമെന്നാണ് താരം പറയുന്നത്. നിര്‍മ്മാതാവ് ജോബി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ ‘അവന്റെ പിന്നിലെ ശക്തി’ എന്ന പരാമര്‍ശത്തിനു മറുപടിയായാണ് താരം ഇക്കാര്യം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പറഞ്ഞത്.
ജോബി ജോര്‍ജിന്റെ പത്രസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് പത്രസമ്മേളനത്തിനുള്ള ഒരു മറുപടിയല്ല. അതിലുള്ള ഒരു വാചകത്തിനുള്ള മറുപടി മാത്രമാണ്. പിന്നെ ആ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്ന നല്ലവരായ ജനങ്ങളോടുമുള്ള ചെറിയൊരു മറുപടിയാണ്, വെല്ലുവിളിയല്ലട്ടോ. എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കില്‍, എന്റെ റബ്ബ് ഉണ്ടെങ്കില്‍ ഞാന്‍ ഇനി മറുപടി തരുന്നില്ല. റബ്ബ് തന്നോളും ഷെയ്ന് പറഞ്ഞു.
ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില് എന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്. ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്ന് അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് താന്‍ പോയത്. ഈ സിനിമയുടെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നത്. ഈ രണ്ട് സിനിമകളിലായി മൂന്ന് ഗെറ്റപ്പുകളിലാണ് ഞാന്‍ വരുന്നത്. വെയിലിനായി മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പ് ഉണ്ട്. എന്നാല്‍ കുര്‍ബാനിയില്‍ മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി ഞാന്‍ വെയില് ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് എനിക്കെതിരേ വധഭീഷണി മുഴക്കുകയാണ്. എന്നോടും കുര്‍ബാനിയുടെ നിര്‍മ്മാതാവിനോടും വളരെ മോശമായ ഭാഷയിലാണ് ജോബി പെരുമാറിയതെന്നും ഷെയ്ന് നിഗം നേരത്തെ പറഞ്ഞിരുന്നു.
തന്നോട് വധഭീഷണി മുഴക്കിയെന്ന ഷെയ്ന് നിഗത്തിന്റെ ആരോപണത്തിനെതിരേ ജോബി ജോര്‍ജ് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഞാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷമേ താടിയും മുടിയും വെട്ടാവൂ എന്ന് ഷെയ്നുമായി കരാര്‍ ഉണ്ടായിരുന്നൂ. പറഞ്ഞ സമയത്തൊന്നും ഷെയ്ന് ഷൂട്ടിംഗുമായി സഹകരിച്ചില്ല. 16 ദിവസം അഭിനയിച്ചപ്പോള്‍ തന്നെ 30 ലക്ഷം രൂപ പ്രതിഫലമായി നല്കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഷെയ്ന് പറയുന്നതുപോലെ താന്‍ ഭീഷണിയൊന്നും മുഴക്കിയില്ലെന്ന് ജോബി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: