ന്യൂദല്‍ഹി : സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോംബ്‌ഡെയെ നിയമിക്കും. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം നടത്തുന്നത്.
ബോംബ്‌ഡെയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാഷ്‌ട്രപതിക്ക് ശുപാര്‍ശ നല്‍കി. നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കും മുന്‍പായി തന്റെ പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യുന്ന കീഴ്വഴക്കമനുസരിച്ചാണ് ഈ നടപടി. ഗൊഗോയി കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജിയാണ് എസ്എ ബോംബ്‌ഡെ. 2013 സുപ്രീം കോടതിയിലെത്തിയ അദ്ദേഹത്തിന് രണ്ടു വര്‍ഷത്തോളം ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കാം.
നേരത്തെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായും എസ്.എ ബോബ്‌ഡെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടേയും മുംബൈ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടേയും ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
















