തിരുവനന്തപുരം : പ്രളയംദുരന്തം പശ്ചാത്തലമാക്കി ജയരാജ് സംവിധാനം ചെയ്ത രൗദ്രം 2018 കെയ്റോ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം പ്രദര്‍ശനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നവംബര്‍ 20 മുതല്‍ 29 വരെ ഈജിപ്റ്റിന്റെ തലസ്ഥാനമായ കെയ്റോയിലാണ് ചലച്ചിത്രമേള നടക്കുന്നത്. ആഫ്രിക്ക, അറബ് മേഖലകളിലെ ഏറ്റവും ചരിത്രമുള്ള ചലച്ചിത്രമേളയാണ് കെയ്റോയിലേത്.
ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രം ഒക്റ്റോബര്‍ 18ന് തിയറ്ററുകളിലെത്തുകയാണ്. മധ്യതിരുവിതാംകൂറിലെ വീട്ടില്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടുപോകുന്ന വൃദ്ധദമ്പതികളായി എത്തുന്നത് രഞ്ജി പണിക്കറും കെപിഎസി ലീലയുമാണ്. സബിത ജയരാജ്, സരയൂ, ബിനു പപ്പു, എന്‍.പി. നിസ, നിഖില്‍ രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ വിവിധ വേഷങ്ങളിലെത്തുന്നു. നിഖില്‍ എസ്. പ്രവീണ്‍ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു. പ്രകൃതി പിക്ചേഴ്സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: