അഹമ്മദാബാദ്: ഭാര്യയുടെ നാവ് കത്തികൊണ്ട് മുറിച്ച 46 കാരന്‍ കുറ്റം സമ്മതിച്ചു. ചുംബിക്കുന്നതിനിടെ തന്റെ നാവിനോട് ഭാര്യയുടെ നാവുടക്കിയെന്ന കാരണത്താലാണ് ഇത് ചെയ്തതെന്ന് ജുഹാപുര നിവാസിയായ അയൂബ് മന്‍സൂരി പോലീസിനോട് പറഞ്ഞു. ഒക്ടോബര്‍ 9 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കഴിഞ്ഞയാഴ്ച ചുംബിക്കുന്നതിനിടെ ഭാര്യ തസ്ലീമയുടെ നാവ് തന്റെതുമായി ഉടക്കിയെന്നും അതു വേര്‍പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭാര്യയുടെ നാവ് മുറിച്ചുമാറ്റിയെന്നും മന്‍സൂരി പറഞ്ഞു. ഭാര്യയുടെ നാവ് മുറിഞ്ഞതിനെ തുടര്‍ന്ന് കനത്ത രക്തസ്രാവമുണ്ടായപ്പോള്‍ പരിഭ്രാന്തനായ മന്‍സൂരി ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം ഓടിപ്പോയതായും പോലീസുകാര്‍ വ്യക്തമാക്കി. എല്ലിസ് ബ്രിഡ്ജിനടുത്തുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ തസ്ലീമയെ പ്രവേശിപ്പിച്ചു. ശരിയായി സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ തസ്ലീമിന് ഇപ്പോഴും കഴിയില്ല. മന്‍സൂരിയെ സബര്‍മതി ജയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലെക്ക് വിട്ടു.
ശസ്ത്രക്രിയയെ തുടര്‍ന്ന് തസ്ലീമി ലിക്വിഡ് ഡയറ്റിലാണെന്ന് തസ്ലീമിന്റെ സഹോദരന്‍ ഇദ്രിഷ് മന്‍സൂരി പറഞ്ഞു. മന്‍സൂരിയുടെ മൂന്നാമത്തെ ഭാര്യയാണ് തസ്ലീം. 2018 മാര്‍ച്ചില്‍ വിവാഹിതരായ ശേഷം ഇയാള്‍ തസ്ലീമിയെ ഇടയ്‌ക്കിടെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യ പര്‍വീനെ ചുട്ടുകൊന്നതിന് മന്‍സൂരിയുടെ പേരില്‍ കൊലപാതകക്കുറ്റം നിലനില്‍ക്കവെയാണ് മുംബൈയില്‍ നിന്നുള്ള ഒരു സ്ത്രീയെ ഇയാള്‍ വിവാഹം കഴിച്ചത്. മന്‍സൂരിയുടെ കൊടിയ പീഡനം സഹിക്കവയ്യാതെ അവര്‍ വിട്ടുപോയി. തുടര്‍ന്നാണ് തസ്ലീമിനെ വിവാഹം കഴിച്ചത്.
















