സിനിമാ പ്രേമികള്‍ക്കിടയില്‍ കഴിഞ്ഞ പൃഥ്വീരാജ് ഫേസ് ബുക്കിലിട്ട ഒരു പോസ്റ്റായിരുന്നു സംസാര വിഷയം. പുകയുന്ന ഒരു ചുരുട്ടിനു അടിക്കുറിപ്പായിട്ടാണ് നരസിംഹം സിനിമയിലെ സൂപ്പര്‍ ഡയലോഗയിരുന്നു പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. ‘ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അവന് വരുന്നു’ എന്നായിരുന്നു ഡയലോഗ്.
ഒടുവില്‍ ചിത്രത്തിന്റെ സസ്പെന്‍സ് തന്റെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ് തന്നെ പുറത്തുവിട്ടു. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനത്തിലേക്ക് തിരികെ വരുന്ന ഷാജി കൈലാസിനെ ഉദ്ദേശിച്ചായിരുന്നു ആ ഡയലോഗ്. പൃഥ്വിയും ഷാജിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് കടുവ. യഥാര്‍ത്ഥ ജീവത കഥയാണ് സിനിമയാക്കിയതെന്ന് പൃഥ്വി വ്യക്തമാക്കുന്നു. ജിനു എബ്രഹാം ആണ് തിരക്കഥ. ക്യാമറ- രവി കെ. ചന്ദ്രന്. പൃഥ്വിരാജ് പ്രൊഡക്ഷനും ലിസ്റ്റില്‍ സ്റ്റീഫനുമാണ് ചിത്രം നിര്‍മിക്കുന്നത്.
‘ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വരാന്‍ ഇതാര് പൂവളളി ഇന്ദൂചുഢനോ?’ തുടങ്ങിയ കമന്റുകളുമായി ‘നരസിംഹ’ ത്തിന്റെ ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. ബ്രദേഴ്സ് ഡേ’ യാണ് ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ പൃഥിരാജ് ചിത്രം. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘ഡ്രൈവിംഗ് ലൈസന്‍സ്’,’അയ്യപ്പനും കോശിയും’, ബ്ലെസ്സിയുടെ ‘ആടുജീവിതം’,’കാളിയന്’, അയ്യപ്പന്’ തുടങ്ങി നിരവധി ചിത്രങ്ങളാണ് പൃഥിയുടേതായി അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ ‘ഏമ്പുരാന്റെ’ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: