മൂന്നാം അദ്ധ്യായം മൂന്നാം
പാദം
ഇയദധികരണം
ഇതില്‍ ഒരു സൂത്രം മാത്രം.
സൂത്രം – ഇയദാമനനാത്
ഇത്രമാത്രം എന്ന് എടുത്ത് പറഞ്ഞിട്ടുള്ളതിനാല്‍.
ഇയത്താനിരൂപണം തുല്യമായതിനാല്‍ മൂന്ന് മന്ത്രങ്ങളിലെയും വര്ണ്ണാത്തമായ വിദ്യാ സ്വരൂപം ഒന്ന് തന്നെയാണ്.
മുണ്ഡകത്തിലും ശ്വേതാശ്വതരത്തിലും
‘ദ്വാ സുപര്‍ണ്ണാ…
അഭിചാകശീതി’ എന്ന്
ആത്മാവിനെ വിവരിക്കുന്നു. എപ്പോഴും ചേര്‍ന്നിരിക്കുന്നവയും കൂട്ടുകാരുമായ ആത്മാക്കളായ രണ്ട് പക്ഷികള്‍ ശരീരമാകുന്ന വൃക്ഷത്തെ ആശ്രയിച്ചിരിക്കുന്നു. അതില്‍ ജീവന് വൃക്ഷത്തിന്റെ കര്‍മ്മഫലങ്ങളാകുന്ന പഴങ്ങളെ നന്നായി അനുഭവിക്കുന്നു. എന്നാല്‍ പരമാത്മാവായ കിളി ഒന്നും കഴിക്കാതെ അസക്തമായി സാക്ഷിയായിരിക്കുന്നു.
എന്നാല്‍
കഠോപനിഷത്തില്‍ മറ്റൊരു തരത്തിലാണ് വിവരണം ‘ ഋതം പിബന്തൗ… ത്രിണാചികേതാ’ എന്നതില്‍ ശരീരത്തില്‍ കര്‍മ്മഫലങ്ങള്‍ അനുഭവിക്കുന്ന രണ്ടാത്മാക്കള് ഹൃദയാകാശത്തില്‍ സ്ഥിതി ചെയ്യുന്നതായി പറയുന്നു. ബ്രഹ്മജ്ഞാനികളും കര്‍മ്മികളും മറ്റും അവയെ നിഴലും വെയിലും പോലെയെന്ന് പറയുന്നു.
ഈ വിദ്യകള്‍ ഒന്ന് തന്നെയാണോ അതോ വേറെയാണോ എന്ന് സംശയമുണ്ടാകാം. കര്‍മ്മഫല അനുഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായി പറയുന്നതിനാല്‍ വേറെയായി തന്നെ കരുതണമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.
ഒരു സ്ഥലത്ത് കര്‍മ്മഫലം അനുഭവിക്കുന്നുവെന്നും മറ്റേതില്‍ ഇല്ലെന്നും കാണാം.
അതിനുള്ള മറുപടിയാണ് ഈ സൂത്രത്തില്‍.
അറിയേണ്ട വസ്തു ഒന്ന് തന്നെയാണ്. അത് പരമാത്മാവാണ്. അതിനെ ജീവനില്‍ നിന്നും വേര്‍തിരിച്ച് പറഞ്ഞിരിക്കുകയാണ് ഒരിടത്ത്.
ഋതം പിബന്തൗ എന്ന് രണ്ടിനും ചേര്‍ത്ത് വിശേഷണം പറഞ്ഞിരിക്കുന്നത് ഛത്രി ന്യായമനുസരിച്ചാണ്.
കുറെ ആളുകള്‍ പോകുമ്പോള്‍ ‘ഛത്രിണഃ ഗച്ഛന്തി’ – കുടക്കാര്‍ പോകുന്നു എന്ന് പൊതുവെ പറയാറുണ്ട്. അതില്‍ കുട പിടിക്കാത്തവരും ഉള്‍പ്പെടാം. അതുപോലെ കര്‍മ്മഫലം അനുഭവിക്കാത്ത പരമാത്മാവിനെയും വിശേഷണത്തില്‍ ഉള്‍പ്പെടുത്തി എന്ന് വേണം കരുതാന്‍.
പരമാത്മാവ് കര്‍മ്മഫലം അനുഭവിക്കാതെ സാക്ഷി മാത്രമായി ഇരിക്കുന്നു. ആ പരമാത്മാവിനെയാണ് അറിയേണ്ടത്.അതാണ് ജ്ഞേയ വസ്തു.
എവിടെയൊക്കെ ജീവനേയും പരമാത്മാവിനേയും വര്‍ണ്ണിച്ചിട്ടുണ്ടോ അവിടെയൊക്കെ ദ്വിവചനത്തിലാണ് പറഞ്ഞത്. ഹൃദയസ്ഥാനമാണ് രണ്ടിന്റേയും ആവാസസ്ഥാനം. വാസ്തവത്തില്‍ എത് തരത്തില്‍ വര്‍ണ്ണിച്ചാലും അത് ഒന്നിനെക്കുറിച്ച് മാത്രമാണ്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: