മനേസര്‍ : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഇന്ത്യയില്‍ ഭീകരവാദം പ്രചരിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിനാണ് തിരിച്ചടിയായത്. കശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുനസ്ഥാപിക്കാനും ഇതുലൂടെ സാധിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഹരിയാന, മനേസര്‍ ഉണ്ണികൃഷ്ണന്‍ സ്റ്റേഡിയത്തില്‍ വെച്ചുനടന്ന എന്‍എസ്ജി 35ാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുക്കവേയാണ് അമിത്ഷായുടെ ഈ പ്രസ്താവന.
കശ്മീരിന് പ്രത്യേക അധികാരം എടുത്ത് കളയാനുള്ള മേദി സര്‍ക്കാരിന്റെ തീരുമാനം നിര്‍ണ്ണായകമായിരുന്നു. താഴ്‌വരയില്‍ വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ നടത്തി വന്നിരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത് തിരിച്ചടിയായത്. ഭികര പ്രവര്‍ത്തനങ്ങളോട് ഒരിക്കലും ക്ഷമിക്കില്ലെന്ന നിലപാടാണ് ഇന്ത്യയുടേത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇത്രയും കര്‍ക്കശമായ നിലപാട് ഇതുവരെ ഇന്ത്യയില്‍ ഭരിച്ചിട്ടുള്ള ഒരു സര്‍ക്കാരും സ്വീകരിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരാണ് ഇത്രയും സുപ്രധാന തീരുമാനം എടുക്കാന്‍ ധൈര്യം കാണിച്ചത്. അതേസമയം കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പുനസ്ഥാപിച്ചു വരികയാണ്. ഭീകര പ്രവര്‍ത്തനങ്ങളെ ചെറുക്കാനാണ് കേന്ദ്രത്തിന്റെ ദൃഢപ്രതിജ്ഞ. നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഇന്ന് എന്‍എസ്ജിയുടെ കരങ്ങളില്‍ ഭദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















