Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആനയും വ്യാളിയും, ഏഷ്യന്‍ അച്ചുതണ്ടും

വ്യാളിയും ആനയും ചേര്‍ന്നുള്ള നൃത്തം ഭാവനയില്‍ കാണാനുള്ള മനസെങ്കിലും വേണം. അയല്‍രാജ്യങ്ങള്‍ അകന്നു നില്‍ക്കുന്നതിനു പകരം, കൈകോര്‍ത്തു ഭാവിയിലേക്കു മുന്നേറണമെന്ന കാലത്തിന്റെ ചുവരെഴുത്തു വായിക്കാനായ നരേന്ദ്രമോദിയെ അഭിനന്ദിച്ചില്ലങ്കിലും ആക്ഷേപിക്കാതിരിക്കാനുള്ള മര്യാദ എങ്കിലും കാട്ടണം.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Oct 14, 2019, 06:41 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആനയുടെ ശില്പം കൊടുത്ത ദിവസം തന്നെ ചൈനയില്‍ നിന്നും ഇന്ത്യയെകുറിച്ച് ആന പരാമര്‍ശം വന്നത് യാദൃശ്ചികമാണ്. ആനയും വ്യാളിയും ചേര്‍ന്നുള്ള നൃത്തമാണ് ഇരുരാജ്യങ്ങള്‍ക്കും മുന്നിലുള്ള വഴി എന്നുപറഞ്ഞത് ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ് ആണ്. ആന ഭാരതത്തിന്റെ പ്രതീകമാണെങ്കില്‍ ചൈനയുടെ പ്രതീകമാണ് വ്യാളി. ആനന്ദ നൃത്തത്തിനുള്ള ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ ആഗ്രഹത്തിന്റെ പ്രതിഫലനം പിങിന്റെ വാക്കുകളില്‍ കാണാം. ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുഹൃത്തുക്കളെപ്പോലെ ഹൃദയംകൊണ്ട് സംസാരിച്ചതിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു പിങ്ങിന്റെ പ്രതികരണം. ഇന്ത്യ, റഷ്യ, ചൈന, ജപ്പാന്‍ എന്നിവര്‍ ഒന്നിച്ചുവരുന്ന ‘ഏഷ്യന്‍ അച്ചുതണ്ട്’ എന്ന വാജ്‌പേയിയുടെ ആശയത്തിന് ഊര്‍ജ്ജം പകരുന്നതാണ് മോദി പിങ് കൂടിക്കാഴ്ച.

ചൈനയില്‍ നയതന്ത്ര കാര്യാലയം തുറന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഇതര രാജ്യമാണ് ഭാരതം. 1950 ല്‍ നയതന്ത്ര ബന്ധം ആരംഭിക്കുകയും 54 ല്‍ പ്രഥമ ചൈനീസ് പ്രധാനമന്ത്രി ഷയോ എന്‍ ലായി ഇന്ത്യയിലെത്തുകയും അതേവര്‍ഷം പ്രധാനമന്ത്രി നെഹ്‌റു ചൈന സന്ദര്‍ശിക്കുകയും ചെയ്തു. 57 ലും 60 ലും എന്‍ ലായി വീണ്ടും ഇന്ത്യയിലെത്തി പഞ്ചശീല തത്വങ്ങലില്‍ ഊന്നിയുള്ള സമാധാനപരമായ സഹവര്‍ത്തിത്വം പറഞ്ഞു. ഇന്ത്യാ ചൈന ഭായി ഭായി എന്ന് നാട്ടുകാരും കൊട്ടിപ്പാടി. 1962 ല്‍ നിനച്ചിരിക്കാതെ ചൈന ആക്രമിച്ചതോടെ ബന്ധം വഷളായി. പുനസ്ഥാപിച്ചത് 1979 ല്‍ അടല്‍ ബിഹാരി വാജ്‌പേയിയാണ്. വിദേശകാര്യമന്ത്രിയായിരുന്ന വാജ്‌പേയി ചൈന സന്ദര്‍ശിച്ചു. മറുപടിയായി 1981 ല്‍ ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലും എത്തി.

പ്രധാനമന്ത്രി രാജീവ് ഗാന്ധി 1988 ഡിസംബറില്‍ ചൈന സന്ദര്‍ശിച്ചു. ഇരുപക്ഷവും എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനും വിപുലീകരിക്കാനും സമ്മതിച്ചു.  അതിര്‍ത്തി  പ്രശ്‌നങ്ങള്‍ക്ക് ന്യായവും ന്യായയുക്തവും പരസ്പര സ്വീകാര്യവുമായ പരിഹാരം തേടുന്നതിന് ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ്  സ്ഥാപിക്കാനും ധാരണയായി. ഒരു സംയുക്ത സാമ്പത്തിക ഗ്രൂപ്പിനും തീരുമാനമെടുത്തു.ചൈനീസ് പ്രധാനമന്ത്രി 1991 ല്‍ ലി പെംഗ് ഇന്ത്യ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരസിംഹറാവു 1993 ചൈനയിലെത്തി. ഇന്ത്യ  ചൈന അതിര്‍ത്തിയിലെ   നിയന്ത്രണ രേഖയെ അംഗീകരിച്ചുകൊണ്ട് സമാധാനത്തിന്റെ പരിപാലനത്തിനുള്ള ധാരണയായി. 1992ല്‍ ചൈനയിലെത്തിയ ആര്‍ വെങ്കിട്ടരാമനാണ് ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്റ്. മറുപടിയായി 1996 ല്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ ഇന്ത്യയിലും എത്തി. പൊഖ്‌റാന്‍ ആണവ പരീക്ഷണത്തെതുടര്‍ന്ന് ബന്ധം വഷളായെങ്കിലും 1999ല്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിങും 2000ല്‍ രാഷ്‌ട്രപതി ആര്‍ വെങ്കിട്ടരാമനും ചൈന സന്ദര്‍ശിച്ചു. 2002 ല്‍ ചൈനീസ്  പ്രധാനമന്ത്രി ഷൂ റോങ്ജി ഇന്ത്യയിലെത്തി.

2003ല്‍ ചൈനയിലെത്തിയ അടല്‍ ബിഹാരി വാജ്‌പേയിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ഉഭയകക്ഷി കരാറിന് അവസരം ഒരുക്കിയത്്. ഏഷ്യന്‍ അച്ചുതണ്ട്’ എന്ന ആശയം മുന്നോട്ടുവച്ചത് വാജ്‌പേയിയാണ്. സമഗ്ര സഹകരണത്തിനും ഉഭയകക്ഷി ബന്ധത്തിന്റെ വികസനുമുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി വ്യാപാര പ്രോട്ടോക്കോള്‍ അവസാനിപ്പിച്ചു. മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അതിര്‍ത്തി പ്രശ്‌നങ്ങളും  രാഷ്‌ട്രീയ വീക്ഷണകോണില്‍ നിന്ന് പര്യവേക്ഷണം ചെയ്യാനായി പ്രത്യേക പ്രതിനിധികളേയും ഇരു രാജ്യങ്ങളും നിയമിച്ചു. തുടര്‍ന്ന് രാഷ്‌ട്രപതിമാരായ പ്രതിഭാ പട്ടീലും പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഒക്കെ ചൈനയ്‌ക്ക് പോയി. ചൈനയില്‍ നിന്നും നേതാക്കള്‍ ഇവിടെയും എത്തി.

എന്നാല്‍ മുന്‍ സന്ദര്‍ശനങ്ങളെയെല്ലാം നിസ്സാരമാക്കുന്നതായിരുന്നു സീ ജിന്‍ പിങിന്റെ ഇത്തവണത്തെ വരവ്.   നയതന്ത്രം എന്നത് ഔദ്യോഗിക ചര്‍ച്ചകളോ കൂടിക്കാഴ്ചകളോ മാത്രമല്ല രാഷ്‌ട്രതലവന്മാരുടെ വ്യക്തിബന്ധവും കൂടിയാണെന്ന് ഊട്ടി ഉറപ്പിക്കാന്‍ നരേന്ദ്ര മോദിക്ക് ഒരിക്കല്‍ക്കൂടി കഴിഞ്ഞു. രാഷ്‌ട്രത്തലവന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അതിന് താന്‍ കഴിഞ്ഞേ ആളുള്ളൂ എന്ന് വീണ്ടും ലോകത്തെ ബോധ്യപ്പെടുത്താന്‍ കൂടിക്കാഴ്ചകൊണ്ട് നരേന്ദ്രമോദിക്ക് കഴിഞ്ഞു. അമേരിക്കയില്‍ ചെന്ന് അവിടുത്തെ പ്രസിഡന്റിന്റെ മനസ്സ് കീഴടക്കിയതുപോലെ തന്നെ ഇവിടെയെത്തിയ ചൈനീസ് പ്രസിഡന്റിനേയും മനസ്സുകൊണ്ട് കീഴടക്കി. ഇന്ത്യയുടെ ആതിഥ്യമര്യാദ വല്ലാതെ കീഴ്‌പ്പെടുത്തിയെന്നും ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഭാരതസന്ദര്‍ശനം സമ്മാനിച്ചതെന്നും തുറന്നുപറയുവാനും ചൈനീസ് പ്രസിഡന്റ് തയ്യാറായി എന്നത്  ശ്രദ്ധേയമാണ്. ഇരുരാജ്യങ്ങുടേയും വ്യത്യസ്തതകള്‍ ശരിയായ രീതിയില്‍ കാണേണ്ടതുണ്ട്. ഉഭയകക്ഷി ബന്ധത്തിനായി ഇതില്‍ വെള്ളം ചേര്‍ക്കരുത്. ആശയവിനിമയത്തിലൂടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. എന്നൊക്കെ പിങ് പറയുമ്പോള്‍ ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും മൗലികമായ താല്‍പര്യം പരസ്പരം സഹകരിക്കലാണെന്ന് ബോധ്യപ്പെട്ടു എന്നുവ്യക്തം. ബംഗാള്‍ ഉള്‍ക്കടലിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന പല്ലവരാജവംശം ഏഴാംനൂറ്റാണ്ടില്‍ പടുത്തുയര്‍ത്തിയ മാമല്ലപുരം എന്ന മഹാബലിപുരം നഗരമായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള അനൗപചാരികചര്‍ച്ചകള്‍ക്ക് വേദിയായത്.

ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയ മഹാബലിപുരത്തെ ശില്പവിസ്മയങ്ങള്‍ ഒരുമിച്ച് കണ്ടതിനുശേഷമായിരുന്നു ചര്‍ച്ച. പാശുപതാസ്ത്രത്തിനുവേണ്ടിയുള്ള അര്‍ജുനന്റെ തപസ് ഇതിവൃത്തമാക്കിയ  വലിയ കരിങ്കല്‍ശില്പം, കൃഷ്ണന്റെ വെണ്ണക്കല്ല് എന്നറിയപ്പെടുന്ന ചെരിവില്‍ താങ്ങൊന്നുമില്ലാതെ നില്‍ക്കുന്ന കൂറ്റന്‍ ഉരുളന്‍കല്ല്, സമുദ്രത്തില്‍നിന്ന് വീണ്ടെടുത്ത തീരക്ഷേത്രം എന്നിവയൊക്കെ നരേന്ദ്ര മോദിക്കൊപ്പം ഷീജിന്‍ പിങ് ചുറ്റിനടന്നുകണ്ടു.

ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ചയക്ക്‌ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇന്ത്യയും ചൈനയും പരസ്പരസഹകരണത്തിന്റെ പുതിയ അധ്യായം തുറക്കുമെന്നാണ്. അയല്‍ക്കാരായ നമ്മുടെ ബന്ധത്തിന് പുതിയ ഗതിയും കരുത്തും നല്‍കിയിരിക്കുന്നു എന്ന മോദിയുടെ അഭിപ്രായത്തിന് അടിവര ഇടുന്നതാണ് ചൈനയില്‍ തിരിച്ചെത്തി പിങ് നടത്തിയ പ്രതികരണം. ചര്‍ച്ചകള്‍ അനൗപചാരികം ആയിരുന്നുവെങ്കിലും നിക്ഷേപവും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഉന്നതതലസംവിധാനം രൂപീകരിക്കാന്‍ തീരുമാനിച്ചത് ഉള്‍പ്പെടെ ഇരുരാജ്യങ്ങള്‍ക്കും ഗുണമാകുന്ന ചില തീരുമാനങ്ങള്‍ ഉണ്ടായി. പരസ്പരവിശ്വാസം എന്നിവ വര്‍ധിപ്പിക്കാനുള്ള തീരുമാനങ്ങള്‍ ഉണ്ടായി.

ദോക്ലാ പ്രതിസന്ധിക്കു ശേഷം പ്രതിരോധ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണയായതും ഇതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൈന സന്ദര്‍ശിക്കുന്നതുമെല്ലാം സ്വാഗതാര്‍ഹമാണ്. വ്യാപാരക്കമ്മി, ചൈനയിലെ ചില മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള നിയന്ത്രണം തുടങ്ങിയ വിഷയങ്ങളെല്ലാം പരിഹരിക്കുന്നതിനായി, ധനമന്ത്രി നിര്‍മല സീതാരാമനും ചൈനീസ് ഉപപ്രധാനമന്ത്രി ഹ്യു ചുന്‍ഹ്വയും അംഗങ്ങളായി രൂപംനല്‍കുന്ന ഉന്നതതല സംവിധാനവും ഇതേ ദിശയിലുള്ള മുന്നേറ്റമായി കാണാം.അടുത്ത ഉച്ചകോടിക്കായി നരേന്ദ്രമോദിയെ സീ ചൈനയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചു. ഉച്ചകോടിയുടെ ഒരു ഘട്ടത്തിലും കശ്മീര്‍ വിഷയം ചര്‍ച്ചയായില്ല എന്നതും ശ്രദ്ധേയമാണ്.

ഡൊണാള്‍ഡ് ട്രംപുമായുള്ള സൗഹൃദത്തെ കളിയാക്കിയവര്‍ ഷീ ജിന്‍ പിങ്ങുമായുള്ള കൂട്ടിനെ കണ്ടില്ലന്നു വെയ്‌ക്കുകയാണ്. കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ തലവനായിട്ടുപോലും ചൈനീസ് പ്രസിഡന്റ് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളെ കാണാന്‍പോലും കൂട്ടാക്കിയില്ല എന്നതും എടുത്തുപറയേണ്ടതുണ്ട്. 1954ല്‍ നെഹ്‌റുവിന്റെ കാലത്ത് ഇന്ത്യയിലെത്തിയ ചൈനയുടെ ആദ്യപ്രധാനമന്ത്രി സിയോ എന്‍ ലായി മുതല്‍ ഇവിടെ എത്തിയ ചൈനീസ് നേതാക്കള്‍  കമ്മ്യൂണിസ്റ്റ് നേതാക്കളെ കാണാന്‍ സമയം നീക്കിവെച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൂടുതല്‍ എംപിമാരുള്ളതും പാര്‍ട്ടിതലവന്റെ ജന്മനാടുമായ തമിഴ്‌നാട്ടില്‍ എത്തിയിട്ടും അവഗണിച്ചു എന്നത് എന്തുകൊണ്ട് എന്ന് തിരിച്ചറിയാന്‍ മോദിയുടെ വിദേശയാത്രയുടെ ഫലമെന്തെന്ന് ചോദിക്കുന്നവര്‍ മനസ്സിലാക്കണം. വ്യാളിയും ആനയും ചേര്‍ന്നുള്ള നൃത്തം ഭാവനയില്‍ കാണാനുള്ള മനസെങ്കിലും വേണം. അയല്‍രാജ്യങ്ങള്‍ അകന്നു നില്‍ക്കുന്നതിനു പകരം, കൈകോര്‍ത്തു ഭാവിയിലേക്കു മുന്നേറണമെന്ന കാലത്തിന്റെ ചുവരെഴുത്തു വായിക്കാനായ നരേന്ദ്രമോദിയെ അഭിനന്ദിച്ചില്ലങ്കിലും ആക്ഷേപിക്കാതിരിക്കാനുള്ള മര്യാദ എങ്കിലും കാട്ടണം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

Kerala

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)
Kerala

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

Kerala

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

പുതിയ വാര്‍ത്തകള്‍

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

താമരശേരിയില്‍ 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ഒളിവില്‍

“പഹല്‍ഗാം ഭീകരരെ പിടിച്ചോ?”- ഇതായിരുന്നു പാകിസ്ഥാനെതിരെ യുദ്ധം ജയിച്ചപ്പോഴും ജിഹാദികള്‍ ചോദിച്ചത്; ഇപ്പോള്‍ അതിനും മറുപടിയായി

പാകിസ്ഥാനെ സഹായിച്ച തുർക്കി, അസർബൈജാൻ രാജ്യങ്ങളിലേയ്‌ക്ക് ഇനി ബുക്കിംഗ് ഉണ്ടാവില്ല : ബഹിഷ്ക്കരിച്ച് ഗുജറാത്തിലെ ടൂർ ഓപ്പറേറ്റർമാർ

ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷം എത്തി, കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

മോദി സര്‍ക്കാരിനെ ശ്ലാഘിച്ചും കുത്തിയും ശശി തരൂര്‍; ഈ അഭ്യാസത്തിന്റെ അര്‍ത്ഥം എന്തെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies