ആരാധകരുടെ കാത്തിരിപ്പുകള്‍ വഴിതുറന്നത് റെക്കോര്‍ഡിലേക്ക്. ഇളയദളപതി വിജയ് ചിത്രം ബിഗിലിന്റെ ട്രെയിലര്‍ ഏഴുമണിക്കുറിനുള്ളില് കണ്ടത് ഒരുകോടിയിലേറെപ്പേര്‍. ശനിയാഴ്ച വൈകീട്ട് ആറു മണിക്കാണ് ആരാധകര്‍ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന ബിഗിലിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഇന്ത്യയിലെ ഒരു താരത്തിനും ഇത്രയധികം പിന്തുണ ലഭിച്ചിട്ടില്ല. ഷാരൂഖാന് ഉള്‍പ്പെടെ ബോളിവുഡില്‍ നിന്നും നിരവധി പേര് ചിത്രത്തിന് ആശംസകളറിയിച്ചു.
ട്രെയിലര്‍ പുറത്തിറങ്ങി ഒരു മണിക്കൂറു പിന്നിട്ടപ്പോള്‍ 10,0000 പേരാണ് കണ്ടത്. ആറു മണിക്കൂര്‍ പിന്നീടുമ്പോള്‍ ബിഗിളിന്റെ ട്രെയിലര്‍ കണ്ടത് 1 കോടി പേര്. 14 ലക്ഷം ലൈക്കുകളും, 1 ലക്ഷത്തിനടുത്ത് കമന്റുകളും ഇത്രയും സമയത്തിനുളളില്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: