ന്യൂദല്‍ഹി : വ്യായാമത്തിനായി എത്തിയ മോദി മാമല്ലപുരം ബിച്ച് വൃത്തിയാക്കിയത് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയാണ്. ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങുമായി അനൗദ്യോഗിക ഉച്ചകോടിക്കായാണ് മോദിമാമല്ലപുരത്ത് എത്തിയത്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അതൊന്നുമല്ല.
ബിച്ചിലെത്തിയപ്പോള്‍ മോദിയുടെ കൈയ്യിലുണ്ടായിരുന്ന ഉപകരണത്തെ കുറിച്ചാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ചൂടുപിടിച്ച് ചര്‍ച്ച ചെയ്യുന്നത്. ഇതുസംബന്ധിച്ച് നിരവധി അഭിപ്രായങ്ങള്‍ ഉടലെടുത്തതോടെ മോദി തന്നെ സ്ഥിരീകരണവുമായി രംഗത്ത് എത്തി.
‘അക്യു പ്രഷര്‍ റോളര്‍’ എന്ന ഉപകരണമാണിതെന്നും താനിത് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റില്‍ ഇതിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഉപകരണമാണ് അക്യുപ്രഷര്‍ റോളര്‍. രക്ത സഞ്ചാരവും ഒപ്പം ശരീരത്തിലെ ഊര്‍ജവും വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
കറുത്ത ടിഷര്‍ട്ടും പാന്റുമണിഞ്ഞ് മാമല്ലപുരം ബീച്ചിലൂടെ പ്രഭാത സവാരി നടത്തുന്ന പ്രധാനമന്ത്രിയുടെ വീഡിയോയും വൈറലായിരുന്നു. ഇതോടെയാണ് മോദിയുടെ കൈയ്യിലുണ്ടായിരുന്ന ഉപകരണവും പ്രചാരം നേടിയത്.
















