ലക്‌നൗ: യുപിയിലെ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. ധാരാ സിംഗ് (47) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഉത്തര്‍പ്രദേശിലെ ഷഹരാന്‍ പൂരിലാണ് സംഭവം. ഈ ആഴ്ച സംസ്ഥാനത്ത് വെടിയേറ്റ് കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ധാരാ സിംഗ്.
താമസസ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഇദ്ദേഹം സഞ്ചരിക്കുകയായിരുന്ന ബൈക്ക് വഴിയില്‍ വെച്ച് രണ്ടംഗ സംഘം തടഞ്ഞു നിര്‍ത്തിയ ശേഷം വെടിവെക്കുകയുമായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.
















