ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ് നേതൃത്വ പദവിയുമായി ബന്ധപ്പെട്ട് കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള പോര് മുറുകുന്നു. സംസ്ഥാനത്ത കാര്‍ഷിക വായ്‌പ്പകള്‍ എഴുതി തള്ളിയിട്ടില്ലെന്ന സിന്ധ്യയുടെ പ്രഖ്യാപനത്തോടെയാണ് സംസ്ഥാന നേതൃത്വത്തില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടായത്.
കര്‍ഷിക വായ്‌പ എഴുതിത്തള്ളുമെന്നത് നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യ വാഗ്ദാനമായിരുന്നു. സതയപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയശേഷവും നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കര്‍ഷക വായ്‌പ എഴുതി തള്ളിയിട്ടില്ലെന്ന പ്രഖ്യാപനത്തോടെ സംസ്ഥാനത്തെ ജനങ്ങല്ഡക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവവും ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട്.
മധ്യപ്രദേശില്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ തമ്മിലടി രൂക്ഷമാകുന്നതിനിടെയാണ് കമല്‍ നാഥ് സര്‍ക്കാറിനെതിരെ സിന്ധ്യ രംഗത്തെത്തിയത്. മുഖ്യമന്ത്രി കമല്‍നാഥ് പിസിസി അധ്യക്ഷപദം ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കാനാകില്ലെന്ന നിലപാടെടുത്തതോടെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയതോടെ കമല്‍നാഥ് പിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്നായിരുന്നു സിന്ധ്യാ അനുകൂലികള്‍ കരുതിയിരുന്നത്. എന്നാല്‍ എട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും കമല്‍നാഥ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ടില്ല.
അതിനിടെ കര്‍ഷക വായ്‌പ വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യഥാര്‍ത്ഥത്തില്‍ സിന്ധ്യയ്‌ക്ക് തോന്നുന്നുവെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിടണമെന്ന് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി സിന്ധ്യ പാര്‍ട്ടി വിട്ട് പുറത്തേയ്‌ക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















