കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നാനാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ അബ്ദുള്‍ മന്നാന്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ രണ്ടു തവണ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു. ബി.ജെ.പി വലിയ വളര്‍ച്ച ബംഗാളില്‍ കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്ന് അദേഹം സോണിയയോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സോണിയ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞത്. നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ബംഗാളിലെ സിപിഎം നേതാക്കളോടും ആഹ്വാനം ചെയ്തിരുന്നു.
നേരത്തെ ആഗസ്റ്റ് മാസം നടന്ന യോഗത്തില്‍ സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്ഇടത് സഖ്യം രൂപീകരിക്കാന്‍ ബംഗാള്‍ പി.സി.സി പ്രസിഡന്റ് സുമന്‍ മിത്രയ്‌ക്ക് സോണിയ അനുവാദം നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. മൂന്ന് നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന കാര്യം സംബന്ധിച്ച് സി.പി.എംകോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ഇടതുപക്ഷവും മത്സരിക്കാനാണ് ധാരണയിലെത്തിയത്.
ലോക്‌സഭ തിരഞ്ഞെടുപ്പിലും മുന്നണിയായി മത്സരിക്കാനുള്ള പദ്ധതി ഇരു പാര്‍ട്ടികള്‍ക്കും ഉണ്ടായിരുന്നെങ്കിലും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനാല്‍ പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കോണ്‍ഗ്രസ് കേവലം രണ്ട് സീറ്റില്‍ മാത്രം വിജയിച്ചപ്പോള്‍ ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും നേടാന്‍ പോലും സാധിച്ചിരുന്നില്ല.
















