കൊച്ചി: എഐസിസിയുടെ സാമ്പത്തിക ഇടപാടുകളില്‍ കൃത്രിമം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് എഐസിസി കാഷ്യറായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്. ചോറ്റാനിക്കര സ്വദേശി മാത്യൂസ് വര്‍ഗ്ഗീസിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ദൽഹിയിൽ നിന്നുള്ള പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്.
വെള്ളിയാഴ്ച രാവിലെ നാലുമണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ അമ്പതു വര്‍ഷക്കാലമായി എഐസിസിയുടെ പ്രധാന സാമ്പത്തിക ഇടപാടുകളുടെ ചുമതല വഹിക്കുന്നത് മാത്യൂസാണ്. അഞ്ചു ലക്ഷത്തില്‍ കൂടുതലുള്ള സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് മാത്യൂസാണ്. ഇയാള്‍ ദല്‍ഹിയിലാണ് താമസം. ഇപ്പോൾ നാട്ടിലെത്തിയപ്പോഴാണ് പിന്നാലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും എത്തിയത്.
എഐസിസി ട്രഷറർ അഹമ്മദ് പട്ടേലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എഐസിസിയുടെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ കൃത്രിമത്വം നടന്നതായും, കള്ളപ്പണ ഇടപാടുകള്‍ നടന്നതായുമുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു. രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കളുടെ വീടുകളിലും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തുകയാണ്.
















