ചെന്നൈ: മഹാബലിപുരത്ത് നടക്കുന്ന ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കെതിരെ പാക്കിസ്ഥാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം. ‘മോദി ഗോ ബാക്ക്’ എന്ന ഹാഷ് ടാഗുമായാണ് പാക്കിസ്ഥാന്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് മുമ്പാണ് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് ഹാഷ് ടാഗ് പ്രചരിച്ചു തുടങ്ങിയത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ ട്വിറ്ററില്‍ ട്രെന്റിങ്ങായ ഹാഷ് ടാഗ് ക്യാമ്പയിന്‍ പാകിസ്ഥാനിലെ വിവിധ ട്വിറ്റര്‍ ഹന്‍ഡിലുകള്‍ വഴിയുള്ള ഓപ്പറേഷനിലാണ് പ്രത്യക്ഷപ്പെത്. വിവിധ ട്വീറ്റുകളെയും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങളെയും മുന്‍നിര്‍ത്തി ഇന്ത്യ ടുഡേ, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ഹാഷ് ടാഗ് ക്യാമ്പയിനില്‍ രണ്ട് ശതമാനം മാത്രമാണ് തമിഴില്‍ നടന്നിരിക്കുന്നത്. ഒരു ശതമാനം ഹിന്ദിയിലും നടന്നിട്ടുണ്ട്. പാക്കിസ്ഥാന്‍ തുടക്കമിട്ട ഹാഷ് ടാഗ് ക്യാമ്പയിന്‍ കോണ്‍ഗ്രസ് സിപിഎം നേതാക്കളും ഏറ്റുപിടിക്കുകയായിരുന്നു.
നേരത്തെ സംശയാസ്പദമായി കണ്ടെത്തിയ ട്വിറ്റര്‍ അക്കൗണ്ടുകള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി പ്രധാന മന്ത്രിക്കെതിരെ ഹാഷ് ടാഗുകള്‍ പ്രയോഗിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനിടെ ഹാഷ് ടാഗ കോണ്‍ഗ്രസ് ഏറ്റെടുത്തതിനാല്‍ പാക്കിസ്ഥാന്‍ കോണ്‍ഗ്രസിനു പിന്തുണയുമായെത്തിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
















