തിരുവനന്തപുരം: ശബരിമല വിഷയ്‌ത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് അറിയാം. കശ്മീരിനെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമാക്കിയതുപോലെ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരിക്കും സ്വീകരിക്കുകയെന്നും ബിജെപി എംപി സുരേഷ് ഗോപി അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലെ പ്രസ്താവനകളില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. ശബരിമല പ്രചാരണ വിഷയമാക്കില്ലെന്നും സുരേഷ്‌ഗോപി അറിയിച്ചു.
അതേസമയം അടൂര്‍ ഗോപാകൃഷ്ണന്റെ പ്രസ്താവനയില്‍ അദ്ദേഹത്തിന്റേതായ പക്ഷമുണ്ടെന്ന് സുരേഷ്‌ഗോപി വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പക്ഷത്തിനു ചേരുന്ന രീതിയിലുള്ള വെളിപ്പെടുത്തലുകളാണ് അടൂര്‍ നടത്തിയത്. അദ്ദേഹത്തിന്റെ അവകാശത്തെയൊന്നും താന്‍ ചോദ്യം ചെയ്യില്ല. എന്നാല്‍ ജനത്തിന് ദ്രോഹമാകുന്ന പക്ഷത്ത് താന്‍ നില്‍ക്കില്ല. തനിക്ക് എന്റേതായ പക്ഷമുണ്ടെന്നും സുരേഷ്‌ഗോപി അറിയിച്ചു.
ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നതായി അംഗീകരിക്കുന്നുണ്ട്. ഈ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളുകയും, ഇതിനെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ? വിഷയത്തില്‍ ഒരാളെയും പിന്തുണക്കില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ നിരവധി രാഷ്‌ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇവ തള്ളിക്കലയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് സാധിക്കുമോ? ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് വ്യക്തമാക്കണമെന്നും സുരേക്ഷ്‌ഗോപി ആവശ്യപ്പെട്ടു.
















