ന്യൂദല്‍ഹി : കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് ഹരിത കവചം തീര്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഗുജറാത്ത് മുതല്‍ ദല്‍ഹി വരെ 1400 കിലോ മീറ്റര്‍ ദൂരത്തിലും
അഞ്ച് കിലോമീറ്റര്‍ വീതിയിലാണ് ഭിത്തി നിര്‍മിക്കുന്നത്. അഫ്രിക്ക ദകാര്‍ ദ്ജിബൗട്ടിയിലെ ഹരിത കവചത്തെ മാതൃകയാക്കിയാണ് ഇന്ത്യയും നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. യൂറോപ്യന്‍ കമ്മീഷന്‍, യുഎന്‍സിസിഡി. ലോക ബാങ്ക് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് അഫ്രിക്കയില്‍ ഇത് നടപ്പിലാക്കിയത്.
പോര്‍ബന്തറില്‍ നിന്ന് പാനിപ്പത്ത് വരെയാണ് നിലവില്‍ ഹരിത കവചം തീര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വനനശീകരണം ആരാവലി പര്‍വ്വത നിരയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഗുജറാത്ത് രാജസ്ഥാന്‍, ഹരിയാന, ദല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമായിരുന്നത് ആരാവലി പര്‍വത നിരയാണ്. ഇത് കൂടാതെ പശ്ചിമ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള പൊടിപടലങ്ങളില്‍ നിന്നും സംരക്ഷ കവചമായും ഇത് നിലകൊണ്ടിരുന്നു. 2030 ഓടെ നശിച്ച 260 ഹെക്ടര്‍ വനഭൂമി വീണ്ടെടുക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യയില്‍ വന്‍ വിപ്ലവം ആകും. വന നശീകരണം സംഭവിച്ചതില്‍ ആരവല്ലി പര്‍വ്വത നിര മുഖ്യ നിരയിലാണ്. അതിനാലാണ് ഇത് വീണ്ടെടുക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ യുഎന്നിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കൂടിയാണ് പ്രാബല്യത്തില്‍ ആകുന്നത്.
















