തമിഴ് നടന് വിജയിക്കെതിരെ ഗുരുതര ആരേപണവുമായി സംവിധായകന് സാമി രംഗത്ത്. ഫാന്‍സ് അസോസിയേഷനുകളോട് വിജയ് കാണിക്കുന്ന സ്നേഹം വെറും അഭിനയം മാത്രമെന്നാണ് ഇദേഹം പറയുന്നത്. ആരാധകരുമായി നടത്തുന്ന ഫോട്ടോ ഷൂട്ടുകള്‍ക്ക് ശേഷം വിജയ് ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകാറുണ്ടെന്നാണ് ഇദേഹം പറയുന്നത്. കേരളത്തിലും തമിഴ്നാട്ടിലും പതിനായിരക്കണക്കിന് ആരാധകരുള്ള താരമാണ് വിജയ്. സാമിയുടെ ഈ വെളിപ്പെടുത്തല്‍ ഇവര്‍ എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. ഓരോ ആരാധകനെയും ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുക്കുന്ന വിജയ്യുടെ രീതി വളരെയധികം പ്രശംസ നേടിയിട്ടുണ്ട്.
ഉയിര്, ആദി, മിറുഗം, കങ്കാരു തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സാമി. ഒരു വിഡിയോയില്‍ ആണ് സാമി വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിന് എത്തുന്ന വിജയ്, ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം ഡെറ്റോള്‍ കൊണ്ട് കൈകഴുകാറുണ്ട് എന്നാണ് ഇയാള്‍ പറയുന്നത്. അത് താന്‍ കണ്ടിട്ടുണ്ടെന്നും, ജീവിതത്തിലും വിജയ് ഒരു നടന് തന്നെയെന്നുമാണ് സാമി പറയുന്നത്. സാമിയുടെ പരാമര്‍ശത്തിനെതിരെ വിജയ് ആരാധകര്‍ രപതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: