കൊല്‍ക്കത്ത: ബംഗാളില്‍ ഏറെ പ്രശസ്തമായ ദുര്‍ഗാ പൂജ ആഘോഷങ്ങളില്‍ പങ്കെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാനെതിരേ ഇസ്ലാം മതമൗലികവാദികള്‍ രംഗത്തെത്തിയത് വിവാദമായിരുന്നു. മുസ്ലിങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കിയ നുസ്രത്ത് ഉടന്‍ മതവും പേരും മാറ്റണമെന്നു ഇത്തഹാദ് ഉലമ-ഇ-ഹിന്ദ് വൈസ് പ്രസിഡന്റ് മുഫ്തി ആസാദ് ഖാസ്മി ആവശ്യപ്പെട്ടിരുന്നു. പൂജയ്‌ക്കിടെ പൂജാരി പാടിയ പാട്ട് നുസ്രത്ത് ഏറ്റുപാടുകയും പ്രാര്‍ഥിച്ച് കൈകള്‍ കൂപ്പുകയും ഡ്രം അടിച്ച് നൃത്തം ചെയ്യുകയും ചെയ്തു എന്നതാണ് കുറ്റം. എന്നാല്‍, മതപണ്ഡിതന് കടുത്ത മറുപടിയുമായി നുസ്രത്ത് വീണ്ടും രംഗത്തെത്തി. ദുര്‍ഗാ പൂജയോട് അനുബന്ധിച്ചുള്ള സിന്ദൂര്‍ ഖേലയിലും പങ്കെടുത്തായിരുന്നു നുസ്രത്തിന്റെ മറുപടി. ഹറാമും വിവാദങ്ങളും ഒന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. ഞാന്‍ ദൈവത്തിന്റെ പ്രത്യേക പുത്രിയാണ്. എല്ലാ ആഘോഷങ്ങളിലും ഞാന്‍ പങ്കെടുക്കും. എല്ലാത്തിനേക്കാളഉം പ്രധാന്യം നല്‍കുന്നത് മാനവികതയ്‌ക്കാണ്. അതിലാണ് തന്റെ സന്തോഷമെന്നും നുസ്രത്ത്. ഭര്‍ത്താവ് നിഖല്‍ ജയിനൊപ്പമാണ് ഹിന്ദു ആചാരപ്രകാരമുള്ള സിന്ദൂര്‍ ഖേലയില്‍ നുസ്രത്ത് പങ്കെടുത്തത്.
ഒരു മുസ്ലീമിന് ഒരു ദൈവത്തെ മാത്രമേ ആരാധിക്കാനാകൂ എന്നും മറ്റൊരു സത്തയുമില്ലെന്നും ഇസ്ലാമില്‍ വ്യക്തമായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു ദുര്‍ഗാപൂജയില്‍ പങ്കെടുത്ത നുസ്രത്തിന്റെ നടപടിയോടു പ്രതകിരച്ചത്. ഈ അടിസ്ഥാന തത്വം ലംഘിച്ചുകൊണ്ട് നുസ്രത്ത് ജഹാന്‍ ഇസ്ലാമിന് ചീത്തപ്പേര് കൊണ്ടുവന്നിട്ടുണ്ട്. അവര്‍ പേരും മതവും മാറ്റുന്നതാണ് നല്ലത്. ‘ ‘ഇതാദ്യമായല്ല അവര്‍ പൂജ ആഘോഷിക്കുന്നത്. മുന്‍കാലങ്ങളിലും അവര്‍ ഇത് ചെയ്തിട്ടുണ്ട്. അവരുടെ പ്രവൃത്തി ഇസ്ലാമിന്റെ കണ്ണില്‍ ഹറാം ആണ്. ഇസ്ലാമിന്റെ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി എല്ലാം ചെയ്യുമ്പോള്‍ അവര്‍ പേരും മതവും മാറ്റണമെന്ന് ആവശ്യപ്പെടുന്നെന്നും ഖാസ്മി. ആദ്യമായല്ല വിവാദ പ്രസ്താവനുമായി ഖാസ്മി രംഗത്തുവരുന്നത്. ആലിംഗനം ഇസ്ലാം വിരുദ്ധമാണെന്ന് ഈദ് ആശംസകള്‍ നേര്‍ന്നുള്ള ആലിംഗനം ഒഴിവാക്കണമെന്നും ഇദ്ദേഹം നേരത്തേ ആവശ്യപ്പെട്ടിരുന്നു.
















