കാര്‍ വിപണിയില്‍ കിയ മോട്ടോഴ്സിന്റെ ഇന്ത്യന്‍ പതിപ്പ് സെല്‍റ്റോസ് വിറ്റുപോകുന്നത് ചൂടപ്പം പോലെ. ഓഗസ്റ്റ് 22നാണ് ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്സിന്റെ ഇന്ത്യയിലെ ആദ്യവാഹനം സെല്‍റ്റോസ് വിപണിയില്‍ അവതരിപ്പിച്ചത്. തുടര്‍ന്നുള്ള രണ്ടര മാസത്തിനുള്ളില്‍ 50,000 ബുക്കിംഗ് പിന്നിട്ടതായി കമ്പനി അറിയിച്ചു.
ശക്തമായ സുരക്ഷക്കും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ക്കുമൊപ്പം മികച്ച സ്റ്റൈലിനും പ്രധാന്യം നല്‍കിയാണ് കിയ ഇന്ത്യന്‍ നിരത്തിലേക്ക് ആദ്യ വാഹനം സെല്‍റ്റോസിനെ എത്തിച്ചിരിക്കുന്നത്. ആദ്യ മോഡല്‍ തന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലാണെന്നതും പ്രത്യേകതയാണ്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി ആകെ 16 വേരിയന്റുകള്‍ സെല്‍റ്റോസിനുണ്ട്.
ജൂലൈ 15 മുതല്‍ 32035 പ്രീബുക്കിങ്ങുകള്‍ വാഹനത്തിന് ലഭിച്ചെന്നാണ് കമ്പനി പറയുന്നത്. ഇതില്‍ ആദ്യ ദിവസം മാത്രം ലഭിച്ചത് 6046 ബുക്കിങ്ങുകളാണ്. ജൂലൈ 16 മുതലായിരുന്നു സെല്‍റ്റോസിനുള്ള ബുക്കിങ് തുടങ്ങിയത്. എന്നാല്‍ കമ്പനി ഡീലര്‍ഷിപ്പുകള്‍ അതിനു മുമ്പു തന്നെ അനൗപചാരികമായി ബുക്കിങ് തുടങ്ങിയിരുന്നു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി 13,990 സെല്‍റ്റോസ് വില്പന നടത്താനും കിയയ്ക്ക് സാധിച്ചു. 9.69 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഇടത്തരം പ്രീമിയം എസ് യു വി ശ്രേണിയിലേക്കെത്തുന്ന സെല്‍റ്റോസിന്റെ ദല്‍ഹി എക്സ്ഷോറൂം വില.
ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കുന്ന ആദ്യ അഞ്ച് യൂട്ടിലിറ്റി വെഹിക്കിളുകളുടെ പട്ടികയിലും സെല്‍റ്റോസ് ഇടം പിടിച്ചു.
രണ്ടു ട്രിം ലൈനുകളിലാണു സെല്‍റ്റോസ് എത്തുന്നത്. പരമ്പരാഗത ശൈലിയിലുള്ള ടെക് ലൈന്‍(എച്ച് ടി ശ്രേണി), സ്പോര്‍ട്ടി രീതിയിലുള്ള ജി ടി ലൈന്‍(ജി ടി ശ്രേണി). സ്പോര്‍ട്ടി പതിപ്പായ ജി ടി യില്‍ പുറംഭാഗത്ത് റെഡ് അക്സന്റ്, സവിശേഷ രൂപകല്‍പ്പനയുള്ള അലോയ് വീല്‍, കറുപ്പ് അകത്തളം, കോണ്ട്രാസ്റ്റ് റെഡ് സ്റ്റിച്ചിങ് തുടങ്ങിയവയൊക്കെയുണ്ട്. മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പാലിക്കുന്ന മൂന്ന് എന്ജിന് സാധ്യതകളാണു സെല്‍റ്റോസിലുള്ളത്, രണ്ടു പെട്രോളും ഡീസലും. 1.5 ലീറ്റര്‍ പെട്രോള്‍ എന്ജിന് 115 ബി എച്ച് പിയോളം കരുത്തും 144 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും.
ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്സി, എച്ച്എസി, വിഎസ്എം തുടങ്ങിയവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. ഇതിനൊപ്പം റെയിന്‍ സെന്‍സിങ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്ലാമ്പും നിരവധി സെന്‍സറുകളുമുണ്ട്. യുവിഒ കണക്ട് സാങ്കേതികവിദ്യയിലൂടെ 37 ഓളം സ്മാര്‍ട്ട് ഫീച്ചറുകളുണ്ട് വാഹനത്തില്‍. നാവിഗേഷന്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്മെന്റ്, റിമോട്ട് കണ്ട്രോള്, കണ്‍വീനിയന്‍സ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് 37 ഫീച്ചറുകള്‍. 10.25 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്.
ആറു സ്പീഡ് മാനുവല്‍, സി വി ടി ഓട്ടമാറ്റിക് ഗീയര്‍ബോക്സുകളാണു ട്രാന്സ്മിഷന് സാധ്യത. 1.4 ലീറ്റര്‍, ഡയറക്ട് ഇഞ്ചക്ഷന് ടര്‍ബോ പെട്രോള്‍ എന്ജിന് 140 ബി എച്ച് പി വരെ കരുത്തും 242 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയര്‍ബോക്സുകാണു ട്രാന്സ്മിഷന്. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവട്ടെ 115 ബി എച്ച് പി കരുത്തും 250 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിക്കുക; ആറു സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടമാറ്റിക് ഗീയര്‍ബോക്സാണു ട്രാന്സ്മിഷന്.
ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് വാഹനത്തിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്ജിന് ഓപ്ഷനുകളുമുണ്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്സ്മിഷനുകള്. ഇന്ത്യയില്‍ റെനോ കാപ്ചര്‍, നിസ്സാന്‍ കിക്സ്, മഹീന്ദ്ര എക്സ് യു വി 500, ടാറ്റ ഹാരിയര്‍, എം ജി ഹെക്ടര്‍, ഹ്യുണ്ടേയ് ക്രേറ്റ തുടങ്ങിയവയോടാണ് സെല്‍റ്റോസിന്റെ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: