കൊല്‍ക്കത്ത : ആര്‍എസ്എസ് പ്രവര്‍ത്തകനേയും ഗര്‍ഭിണിയായ ഭാര്യേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗാളില്‍ രാഷ്‌ട്രപതി ഭരണം നടപ്പിലാക്കാന്‍ ആവശ്യം. മുര്‍ഷിദാബാദില്‍ കഴിഞ്ഞദിവസം നടന്ന കൊലപാതകത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സമാധാനം പറയണം. സംസ്ഥാനത്തെ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് രാഷ്‌ട്രപതി ഭരണം സ്ഥാപിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.
ബംഗാള്‍ സര്‍ക്കാര്‍ നിയനം കാറ്റില്‍ പറത്തുകയാണ്. അവിടെ കൊള്ളയടിക്കുകയും, പിഡിപ്പിക്കുകയും, കൊല നടത്തിയുമാണ് സംസ്ഥാന സര്‍ക്കാര്‍ അധികാരം നടത്തുന്നതെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര വര്‍ക്കിങ് പ്രസിഡന്റുമായ ആലോക് കുമാര്‍ കുറ്റപ്പെടുത്തി. കേരളത്തിലേതിനേക്കാള്‍ രൂക്ഷമായ സാഹചര്യമാണ് ബംഗാളില്‍ ഉള്ളത്. കേന്ദ്രമന്ത്രിമാര്‍ സര്‍വകലാശാലകളില്‍ സന്ദര്‍ശിക്കുമ്പോള്‍ പോലും കിരാതമായ രീതിയിലാണ് അവരോട് പെരുമാറുന്നത്. ജനങ്ങള്‍ തന്നെ ഭീതിയോടെ കഴിയേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും ആര്‍എസ്എസ് കൂട്ടിച്ചേര്‍ത്തു.
















