പാലക്കാട്: രാജ്യത്ത് കൂടുതല്‍ ആളുകള്‍ പാസ്‌പോര്‍ട്ട് എടുക്കുന്നതിലൂടെ വ്യാപാരവ്യവസായ മേഖലകളില്‍ ഉള്‍പ്പെടെ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. നെന്മാറയിലെ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് വിപ്ലവത്തിലൂടെ രാജ്യത്ത് പാസ്‌പോര്‍ട്ട് എടുക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കിയതായും അദ്ദേഹം പറഞ്ഞു.
പോസ്റ്റോഫീസ് ശൃംഖലകളുമായി ചേര്‍ന്ന് എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ മുന്‍ വിദേശകാര്യ മന്ത്രി സുഷമസ്വരാജിന്റെ നേതൃത്വത്തിലാണ് തുടങ്ങിയത്. ഇന്ന് എംപാസ്‌പോര്‍ട്ട് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളിലൂടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ആലത്തൂര്‍ എംപി രമ്യ ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ.ബാബു എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ജിതേന്ദ്രഗുപ്ത തുടങ്ങിയവര്‍ സംസാരിച്ചു.
















