Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കേരള നടനത്തില്‍ അഞ്ചു പതിറ്റാണ്ട്

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട് by കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
Oct 6, 2019, 06:15 am IST
in Varadyam

മലയാളിയുടെ മനസ്സില്‍ നൃത്തത്തിന്റെ മാസ്മരികത വിടര്‍ത്തിയ നര്‍ത്തകി ലേഖാ തങ്കച്ചിക്ക് കേരള നടനത്തില്‍ അഞ്ചു പതിറ്റാണ്ടിന്റെ നിറവ്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജ് നൃത്തവിഭാഗം മേധാവിയായി 2008-ല്‍ വിരമിച്ച ലേഖാ തങ്കച്ചിയുടെ ജീവിതം നൃത്തത്തിനായി സമര്‍പ്പിച്ചിരിക്കുന്നു. 

കഥകളിയുടെ ആത്മാവിനെ നെഞ്ചേറ്റിയ ശാസ്ത്രീയവും സര്‍ഗ്ഗാത്മകവുമായ ഒരു കലാരൂപമാണ് കേരള നടനം. കഥകളിയിലെ ആഹാര്യാഭിനയത്തെ മാറ്റിനിര്‍ത്തി ആംഗിക വാചിക സാത്വികാഭിനയ രീതി സ്വീകരിച്ച്, ചുവടുകള്‍, കലാശങ്ങള്‍, ഭാവപ്രകടനങ്ങള്‍ എന്നിവയെ ലഘൂകരിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ വളരെ പെട്ടെന്ന് കടന്നുചെല്ലാനാവുംവിധം ഡോ. ഗുരുഗോപിനാഥ് രൂപപ്പെടുത്തിയ നൃത്തശൈലിയാണ് കേരള നടനം. 

കേരള നടനത്തിന് ഇന്നു കാണുന്ന മനോഹരമായ വേഷം ആവിഷ്‌ക്കരിക്കുന്നതിന് ഗുരുഗോപിനാഥ് ട്രസ്റ്റുമായി സഹകരിച്ച് വിജയത്തിലെത്തിച്ചതാണ് ലേഖാ തങ്കച്ചിയുടെ നേട്ടം. 1998 മുതല്‍ കേരള നടനം യുവജനോത്സവ വേദിയില്‍ മത്സരയിനമായി കൊണ്ടുവരാന്‍ ലേഖാ തങ്കച്ചിയുടെ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞു. കേരള നടനത്തിന്റെ ശരിയായ പ്രചാരണത്തിനായി ജില്ലകളില്‍ 18 ശില്‍പ്പശാലകള്‍ നടത്തി. 

കേരളത്തിനകത്തും പുറത്തുമായി 1500 വേദികളില്‍ നൃത്തപരിപാടിയുടെ സോദാഹരണ പ്രഭാഷണവും നടത്തി. 40 നൃത്തനാടകങ്ങള്‍ക്ക് നൃത്തസംവിധാനമൊരുക്കി. കേരളത്തിലെ മൂന്ന് സംഗീതകോളേജുകളിലും നൃത്തത്തെ ബിരുദ ബിരുദാനന്തര കോഴ്‌സ് ആക്കുന്നതിനാവശ്യമായ സിലബസ് തയ്യാറാക്കി അനുമതി നേടുന്നതിലും, കേരള യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്യുന്നതിലും ലേഖാ തങ്കച്ചിയുടെ തീവ്രമായ ശ്രമം വിജയം കണ്ടെത്തി. 

2003-ലെ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ നാട്യജ്യോതി അവാര്‍ഡ്  ലേഖാ തങ്കച്ചിക്കായിരുന്നു. 2008-ല്‍ കേരള സംഗീത നാടക അക്കാദമി ലേഖാതങ്കച്ചിയെ കേരള നടനം അവാര്‍ഡ് നല്‍കി ആദരിച്ചു. 2009-ല്‍ ഗുരുഗോപിനാഥ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കേരള നടനം അവാര്‍ഡും 2017-ലെ കേരള നടന പ്രതിഭാ പുരസ്‌ക്കാരവും നേടി.

കേരള നടനത്തിന് പാടുമ്പോള്‍ മദ്ദളം ആവശ്യമില്ലെന്നാണ് ലേഖാ തങ്കച്ചിയുടെ പക്ഷം. പാട്ടിന് മൃദംഗം അല്ലെങ്കില്‍ ഇടയ്‌ക്ക മാത്രം മതി. വിന്യാസം അഭിനയിക്കുമ്പോള്‍ മദ്ദളം ആവാം. കഥകളി പദങ്ങള്‍ക്കോ അതുപോലെയുള്ള സന്ദര്‍ഭത്തിലോ മാത്രം കലാശം ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. സ്വാതിതിരുനാള്‍ പദങ്ങള്‍ അല്ലെങ്കില്‍ കീര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക് കലാശം വേണമെന്നില്ല. പല്ലവി ആവര്‍ത്തിച്ചു വരുന്ന സന്ദര്‍ഭത്തില്‍ അറുതിക്ക് അതതു താളത്തിലുള്ള തീരുമാനങ്ങളാണ് ഭംഗി. കീര്‍ത്തനമാണെങ്കില്‍ മേളക്കൊഴുപ്പിനായി ചിട്ടസ്വരം ഉള്‍പ്പെടുത്താം. 

ചേര്‍ത്തല കരുവ കോരിയംപള്ളില്‍ വീട്ടില്‍ വി.കെ. പുരുഷോത്തമന്റെയും ശാരദയുടെയും മൂന്നാമത്തെ മകളായി പിറന്ന ലേഖാ തങ്കച്ചി ഏഴാം വയസ്സില്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങി. അമ്പലപ്പുഴ കൃഷ്ണന്‍കുട്ടി ആശാനായിരുന്നു ആദ്യ ഗുരു. എട്ടാം ക്ലാസ് പാസായശേഷം 1966ല്‍ സ്വാതി തിരുനാള്‍ സംഗീതകോളേജില്‍ നടനഭൂഷണം ഡിപ്ലോമ കോഴ്‌സിനു ചേര്‍ന്നു. തുടര്‍ന്ന് എസ്എസ്എല്‍സിയും കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സും പാസ്സായി. 

1968-ല്‍ തൃപ്പൂണിത്തുറ വിജയഭാനു സംവിധാനം ചെയ്ത ഉഷാനിരുദ്ധന്‍ നൃത്തനാടകത്തില്‍ ഉഷയുടെ വേഷം ചെയ്തത് ലേഖാ തങ്കച്ചിയുടെ നൃത്തപരിപാടിയുടെ വഴിത്തിരിവായി. സംഗീത കോളേജ് ദിനാഘോഷത്തില്‍  ലേഖാ തങ്കച്ചിയുടെ നൃത്തം കയ്യടി നേടി. ഉദ്ഘാടനത്തിനെത്തിയ വയലാര്‍ രാമവര്‍മ്മ ലേഖാതങ്കച്ചിയുടെ നൃത്താഭിനയത്തെക്കുറിച്ച് നാലുവരി കവിതയും ചൊല്ലി. 

1970-ല്‍ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നടനഭൂഷണം കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി ഒന്നാം റാങ്ക് കരസ്ഥമാക്കി. 1971ല്‍ കേരളത്തിലെ ആദ്യത്തെ ബാലെ ട്രൂപ്പായ ഹരിപ്പാട് സുദര്‍ശന നൃത്തകലാനിലയത്തില്‍ പ്രധാന നര്‍ത്തകിയായെത്തിയ ലേഖാ തങ്കച്ചിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സുബ്രഹ്മണ്യ നര്‍ത്തകിയായി വേഷമിട്ട് കലാസ്വാദകരുടെ മനസ്സില്‍ ഇടംനേടിയത്. 

ഏഴ് വര്‍ഷത്തോളം ബാലെ ട്രൂപ്പില്‍ നിറഞ്ഞാടി. ട്രൂപ്പിന്റെ സ്ഥാപകനായ കുമാരപുരം എരിയ്‌ക്കാവ് സ്വദേശി ജി.പി. പണിക്കര്‍ എന്നറിയപ്പെടുന്ന പ്രബുദ്ധപ്പണിക്കരുടെ നൃത്തനാടകങ്ങള്‍ക്ക് മലയാളിയുടെ മനസ്സില്‍ ഇടം നേടിക്കൊടുത്തത് ലേഖ തങ്കച്ചിയുടെ നൃത്തത്തിന്റെയും നൃത്തസംവിധാനത്തിന്റെയും മികവായിരുന്നു. ഉത്സവകാലങ്ങളില്‍ മാസത്തില്‍ 30 ദിവസവും ചിലങ്കയണിഞ്ഞ് വേദിയിലെത്തിയ കാലഘട്ടവും ആസ്വാദകരുടെ മനസ്സിലുണ്ട്. 

1978-ല്‍ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നൃത്തഅദ്ധ്യാപികയായി നിയമനം നേടിയതോടെയാണ് ബാലെ ട്രൂപ്പില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നത്. 1998ല്‍ കോളേജില്‍ നൃത്തവിഭാഗത്തിന്റെ മേധാവിയായി. 2008-ല്‍ വിരമിച്ചു. ഇപ്പോള്‍ നങ്ങ്യാര്‍കുളങ്ങരയിലെ വീട്ടില്‍ കുട്ടികളെ നൃത്തം പഠിപ്പിച്ച് നടനത്തിന്റെ ഉന്നതങ്ങളിലെത്തിക്കാനുള്ള അശ്രാന്തശ്രമത്തിലാണ് ലേഖാ തങ്കച്ചി. വിദേശ വ്യവസായിയായ രാജ്‌മോഹനനാണ് ഭര്‍ത്താവ്. മകന്‍ സജീര്‍ മോഹന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.