തിരുവനന്തപുരം: നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് സുരേഷ് ഗോപി എംപി തിരച്ചെത്തുന്നു. ഇതില്‍ മകന് ഗോകുല്‍ സുരേഷ് ഫെയ്സ്ബുക്കിലൂടെ സന്തോഷം പങ്കുവച്ചു. അച്ഛന് തിരിച്ചു വരുന്നെന്നും ദുല്‍ക്കര്‍ സല്‍മാന്റെ പ്രൊഡക്ഷനില്‍ അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തിലായതിനാല്‍ സന്തോഷമുണ്ടെന്നും ഗോകുല്‍ സുരേഷ് ഫേസ് ബുക്കില്‍ കുറിച്ചു.
ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് എന്ന സിനിമയിലാണ് സുരേഷ് ഗോപി അവസാനം അഭിനയിച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരശ്ശീലയിലേക്ക് മടങ്ങിയെത്തുബോള്‍ ശോഭനയാണ് താരത്തിന്റെ നായികയാകുന്നത്. 2013ല്‍ പുറത്തിറങ്ങിയ തിരയ്ക്ക് ശേഷം ശോഭന അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിനീത് ശ്രീനിവാസന് ഒരുക്കിയ തിരയില്‍ ഒരു സുപ്രധാനകഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. സംവിധായകന് പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്മാന് സിനിമയില്‍ അതിഥി വേഷത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: