തിരുവനന്തപുരം: കേരളത്തിലെ മീന്‍ കറികള്‍ ലോകപ്രസിദ്ധമാക്കിയ കൊടംപുളിയും സംസ്ഥാനത്തിന് അന്യമാകുന്നു. സംസ്ഥാനത്തിന്റെ സംസ്കാരത്തെപ്പോലും സ്വാധീനിച്ച കായ്ഫലമായ കൊടംപുളിക്ക് ഇപ്പോള്‍ വിപണയില്‍ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇത് വരും തലമുറയ്ക്ക് അന്യമായിത്തീരുമോ എന്ന ആശങ്കയാണിപ്പോഴുള്ളത്. ‘ഗാര്‍സീനിയ ഗമമിഗേറ്റ’ എന്ന ശാസ്ത്ര നാമമുള്ള ഈ മരം വീടിനും സമീപമുള്ള പറമ്പുകളിലും പശ്ചിമഘട്ടവനങ്ങളിലും സമൃദ്ധമായിരുന്നു. ഇന്നിതു വംശനാശഭീഷണിയിലാണ്.
ഒരു കാലത്ത് മധ്യതിരുവിതാംകൂറിലെ മലയാളിയുടെ കുത്തകയായി വിശേഷിക്കപ്പെട്ട ഈ ഫലത്തിന്റെ തോട് ഉണക്കിയതാണ് രുചിമുകുളങ്ങളെ കോള്മയിര് കൊള്ളിക്കുന്നതും വായില്‍ വെള്ളമൂറാന്‍ പ്രേരിപ്പിക്കുന്നതുമായ കൊടംപുളി ഉണ്ടാക്കിയിരുന്നത്. ഇന്നും എന്നും മലയാളിയുടെ ഭക്ഷ്യവിഭവത്തിലെ രുചികരമായ ഭക്ഷ്യ വിഭവമാണ് കൊടംപുളി ഇട്ട മീന്‍കറി. വിദേശരാജ്യത്തേക്ക് കയറ്റി അയക്കുവാന്‍ വേണ്ടി, കാട്ടിലെ മരമല്ലേ എന്ന ചിന്തകൊണ്ട് മരം തന്നെ അപ്പാടെ മുറിച്ച് കായ്കള്‍ ശേഖരിക്കുന്നതും വിരളമല്ല. പൊടിയായോ ദ്രാവകരൂപത്തിലോ ഇതു കയറ്റി അയക്കുകയാണ് പതിവ്. ഇതുമൂലമാണ് കൊടംപുളിമരം അന്യം നിന്നു പോകുന്നത്. ക്ഷാമം നേരിട്ടതോടെ വ്യാജ കൊടംപുളിയും മാര്‍ക്കറ്റിലേക്ക് എത്തുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വിപണിയിലേക്ക് കൊടംപുളി എത്തായതോടെ വിലയും വര്‍ദ്ധിച്ച് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: