അനൂപ് സത്യന് സംവിധാനം ചെയ്യുന്ന സിനിമയിലുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന മകള്‍ കല്യാണിക്ക് ആശംസകള്‍ നേര്‍ന്ന് സംവിധായകന് പ്രിയദര്ശന്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെയാണ് ആശംസകള്‍ നേര്‍ന്നത്. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന സിനിമയില്‍ ദുല്‍ഖറിന്റെ നായികയായാണ് കല്യാണി എത്തുക.
തന്റെ മകളുടെ അദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുവെന്നും ഏതൊരു മാതാപിതാക്കളെ പോലെയും മക്കളുടെ വിജയം കാണുന്നതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്നും പ്രിയദര്ശന് കുറിച്ചു. അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് ആശംസകള്‍ നല്‍കിയാണ് അദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
ഈ മാസത്തിന്റെ അദ്യ വാരം തന്നെ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആറു വര്‍ഷം നീണ്ട ഇടവേളയ്ക്കുശേഷം ശോഭന വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. കല്യാണിയുടെ അമ്മയായണ് ശോഭന ചിത്രത്തിലെത്തുക. സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. തൊണ്ണൂറുകളിലെ ഹിറ്റ് ജോഡിയായ സുരേഷ് ഗോപിയും ശോഭനയും 14 വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുവെന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മത്തിന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
2017ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലെത്തുന്നത്. പിന്നീട് ചിത്രലഹരി, രണനഗരം എന്നീ ചിത്രങ്ങളില്‍ വേഷമിട്ട കല്യാണിയുടെ ആദ്യ തമിഴ് ചിത്രം ഹീറോയുടെ സൂറ്റിങ്ങും പുരോഗമിക്കുകയാണ്. പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി വേഷമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: