പത്തനംതിട്ട: കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈദ്യുത മന്ത്രി എം എം മണിയുടെ തലയ്‌ക്ക് പരിക്ക്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ യു ജനീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിനിടെ ചിറ്റാറില്‍ വച്ച് ഒരു വീടിന്റെ ഗേറ്റ് തട്ടിയാണ് മന്ത്രിയുടെ തലയ്‌ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അദേഹം ചികിത്സ തേടി. എം എം മണിയുടെ പരിക്ക് നിസാരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് അദേഹം തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
















