സിനിമാ പ്രേമം തലയ്ക്കു പിടിച്ചവരാണ് മലയാളികളില്‍ ഭൂരിഭാഗവും. വെള്ളിത്തിരയിലെ സിനിമ ഇന്നും നമുക്ക് അത്ഭുത പ്രതിഭാസം പോലെയാണ്. ഇത്തരത്തില്‍ സിനിമയ്ക്കുള്ളിലെ ചെറിയ എന്നാല്‍ വലിയ കാര്യങ്ങളെ ജനങ്ങള്‍ക്ക് സ്വന്തം യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുകയാണ് കലാ സംവിധായകനായ അനില്‍ കുമ്പഴ.
സിനിമയുടെ ഉള്ളറകള്‍ പരിശോധിക്കുന്നവര്‍ക്ക് സുപരിചിതനാണ് ഈ വ്യക്തി. വര്‍ഷങ്ങളായി സിനിമാ മേഖലയിലും, കലാരംഗത്തും സുപരിചിതനാണ് അദ്ദേഹം. കുമ്പഴ ആന്‍ഡ് ക്രൂ എന്ന് പേരിട്ടിരിക്കുന്ന ഇദ്ദേഹത്തിന്റെ ചാനലില്‍ കലാസംവിധാന രംഗത്തുള്ള സിനിമ മേഖലയ്ക്കുള്ളില ഉള്ളറ രഹസ്യങ്ങളും നമ്മോട് പങ്കുവെയ്ക്കുന്നുണ്ട്. ഈ മേഖലയില്‍ താത്പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വിദഗ്ധരേയും ഉള്‍പ്പെടുത്തി അവരുടെ അനുഭവങ്ങളും പങ്കുവെയ്ക്കുന്നുണ്ട്.
നിരവധി സിനിമകളില്‍ കലാ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അനില്‍ കുമ്പഴ. അടുപുലിയാട്ടം, ഹിസ്റ്ററി ഒഫ് ജോയി, കൊച്ചി ടു കൊടമ്പക്കം, രഘുവിന്റെ സ്വന്തം റസിയ, ഡ്രാക്കുള, ലിറ്റില്‍ സൂപ്പര്മാന് തുടങ്ങിയ സിനിമകളും നിരവധി സീരിയലുകളുടേയും തമിഴില്‍ ഇപ്പോള്‍ റീലിസായ ജീവയുടെ ബ്രദര്ജിതന് രേമേശ് നയകനായ ചിത്രം ഉങ്കളെ പൊടണം സാര്‍ എന്ന സിനിമയുടേയും കലാ സംവിധാനം ഇദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.
കേരളത്തിലെ സത്ര വേദികളും, ഇവന്റ് പ്ലാനിങ്ങും ഇദ്ദേഹം ചെയ്തിട്ടുണ്ട്. നിലവില്‍ പമ്പ ഗണപതി ക്ഷേത്രത്തിനു താഴെയായി അയ്യപ്പന്റെ ചരിത്രം ശിലപ്പരൂപത്തില് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. കഴിവുകള്‍ക്കുള്ള അംഗീകാരമായി 2009ലെ സംസ്ഥാന അവാര്‍ഡും, ഫിലിം ക്രിട്ടിക്സ് പുരസ്കാരവും അനില്‍ കുമ്പഴയെ തേടിയെത്തിയിട്ടുണ്ട്. ഫോണ്‍ : 9447364984
പ്രതികരിക്കാൻ ഇവിടെ എഴുതുക: