ഡാളസ്സ്: സ്വന്തം അപ്പാര്‍ട്ട്മെന്റാണെന്ന് തെറ്റിദ്ധരിച്ചു അവിടെ കയറിയ യുവാവിനെ വെടിവെച്ചു കൊന്ന പോലീസ് ഓഫീസര്‍ക്ക് 10 വര്‍ഷം തടവിന് ശിക്ഷിച്ചു. ഡ്യൂട്ടി കഴിഞ്ഞ് അപ്പാര്‍ട്ട്മെന്റില്‍ എത്തിയ വനിതാ പോലീസ് ഓഫീസര്‍ സ്വന്തം അപ്പാര്‍ട്ട്മെന്റാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു മുറിയില്‍ കയറി താമസിച്ചിരുന്ന ബോത്തം ജോണ്‍ (26) എന്ന യുവാവിനെയാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഇവരെ പോലീസ് സേനയിൽ നിന്നും പിരിച്ചുവിട്ടിട്ടുണ്ട്.
തന്റെ അപ്പാര്‍ട്ട്മെന്റില്‍ ആരോ അതിക്രമിച്ചു കയറിയെന്നതായിരുന്നു ഓഫീസര്‍ കരുതിയത്. ഉടനെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചു അവിടെയുണ്ടായിരുന്ന യുവാവിന് നേരെ നിറയൊഴിക്കുകയായിരുന്നു. 2018 സെപ്റ്റംബറില്‍ ഡാളസ്സിലെ സൗത്ത് സൈഡ് അപ്പാര്‍ട്ട്മെന്റിലായിരുന്ന സംഭവം.
കരീബിയന്‍ ഐലന്റില്‍ നിന്നുള്ള ബോത്തം ജോണ്‍ അക്കൗണ്ടന്റായി ഡാളസ്സില്‍ ജോലി ചെയ്തു വരികയായിരുന്നു. ബോത്തമിനെ കുറിച്ചു കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വളരെ നല്ല അഭിപ്രായമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഡാളസ്സിലെ വാര്‍ത്താ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ കേസ്സിന്റെ വിചാരണ ഒക്ടോബര്‍ ഒന്നിനാണ് അവസാനിച്ചത്. കഴിഞ്ഞ ദിവസം ഇവര്‍ കൊലപാതക കുറ്റം ചെയ്തതായി ജൂറി കണ്ടെത്തിയിരുന്നു.
ഒക്ടോബര്‍ രണ്ടിനാണ് ജൂറി ഐക്യകണ്ഠേനെ വിധി പ്രഖ്യാപിച്ചത്. അഞ്ച് മുത്ല് 99 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിലും ജൂറി 10 വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്. ശിക്ഷ കുറഞ്ഞുപോയി എന്ന് ആരോപിച്ച് ബോത്തമിന്റെ കുടുംബാംഗങ്ങള്‍ കോടതിക്ക് പുറത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: