നടന് ജയസൂര്യയുടെ മകന് അദ്വൈത് സംവിധാനത്തിലേക്ക്. അദ്വൈത്് ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരിസിന്റെ ടൈറ്റില്‍ ഗാനം ആലപിച്ച്ത് നടന് ദുല്‍ഖര്‍ സല്‍മാനും. ജയസൂര്യ തന്നെയാണ് ഇതിനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ഒരു സര്‍ബത്ത് കഥ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസാണ് അദ്വൈത് സംവിധാനം ചെയ്യുന്നത്. ഇത് ആദിയുടെ സ്വപ്നമാണെന്നും അവന്റെ ആഗ്രഹം സാധിച്ചതിന് നന്ദിയെന്നും ജയസൂര്യ ഫെയ്സ്ബുക്കില്‍ കുറിച്ചു. റെക്കോര്‍ഡിങ്ങിനിടെ പകര്‍ത്തിയ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ലയ കൃഷ്ണരാജിന്റെ വരികള്‍ക്ക് കൃഷ്ണരാജാണ് ഈണം നല്‍കിയിരിക്കുന്നത്.
ആദ്യമായി ഒരുക്കിയ വെബ് സീരിസ് ഉടന്‍ പുറത്തിറക്കുവാനുളള തയ്യാറെടുപ്പുകളിലാണ് താരപുത്രന്. തന്റെ വെബ് സീരിസിന് വേണ്ടി ദുല്‍ഖര്‍ സല്മാന് ഒരു ഗാനം ആലപിക്കണമെന്നത് കുട്ടി സംവിധായകന്റെ വലിയ മോഹമായിരുന്നു. ഒടുവില്‍ മകന്റെ ആഗ്രഹം കേട്ടറിഞ്ഞ ജയസൂര്യ തന്നെ ദുല്‍ഖറിനെ വിളിച്ച് ഇക്കാര്യം പറയുകയായിരുന്നു. സംവിധാനത്തിന് പുറമെ അഭിനേതാവായും അദ്വൈത് തിളങ്ങിയിട്ടുണ്ട്. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകളിലാണ് മുന്‍പ് അദ്വൈത് ജയസൂര്യ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: