ആരാധകരുടെ ദീര്‍ഘനാളുകളായുള്ള കാത്തിരിപ്പുകള്‍ക്ക് വിരാമം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനമയായ മരക്കാറിന്റെ റിലീസ് തിയതി പുറത്ത്. സിനിമയിലെ നായകനായ മോഹന്‍ലാല്‍ തന്നെയാണ് സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുന്നത്. വന്താരപൊലിമയില് 100 കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ 2020 മാര്‍ച്ച് 19 നാണ് പ്രദര്‍ശനത്തിനെത്തുക.
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂരിന്റെ മനതൃത്വത്തില്‍ സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്ടെയിന്മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്. മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, സിദിഖ്, സംവിധായകന് ഫാസില്‍, കല്യാണി പ്രിയദര്ശന് എന്നിവരും വേഷമിടുന്നു. കൂറ്റന്‍ വിഎഫ്എക്സ് സെറ്റുകളിലാണ് സിനിമയിലെ കടല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ നാവിക സേനയുടെ പടത്തലവനായ കുഞ്ഞാലി മരക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യന്‍ തീരത്തെത്തിയ പോര്‍ച്ചുഗീസുകാരെ ആദ്യമായി തടഞ്ഞ് നിര്‍ത്തിയത് കുഞ്ഞാലിമരക്കാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: