Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രൂപം ദേഹി ജയം ദേഹി

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Oct 2, 2019, 03:50 am IST
in Samskriti

ദേവീ മാഹാത്മ്യത്തില്‍ ഇരുപതോളം തവണ ആവര്‍ത്തിക്കുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അതിങ്ങനെ;

‘രൂപം ദേഹി ജയം ദേഹി

യശോ ദേഹി ദ്വിഷോ ജഹി’

അര്‍ത്ഥം: എനിക്ക് രൂപവും ജയവും യശസ്സും അരുളിയാലും. വൈരികളെ കൊന്നാലും. ലോകാംബികയായ ദേവിയോട് രൂപത്തിനും ജയത്തിനും കീര്‍ത്തിക്കുമായി പ്രാര്‍ത്ഥിക്കുന്നു. ഒപ്പം ശത്രുസംഹാരത്തിനായുള്ള അര്‍ത്ഥനയും. ഭൗതിക വ്യവഹാരത്തിലുള്ള അര്‍ത്ഥമല്ല ഇവിടെ രൂപജയാദികള്‍ക്കുള്ളത്. ധ്വനിതരളമാണ് ഈ പദങ്ങള്‍. രൂപം മാനസിക സൗന്ദര്യമായ വിനയമാണ്. ഇന്ദ്രിയദമനമാണിവിടുത്തെ ജയം. സദാചാര ജനിതമായ ഖ്യാതിയാണ് യശസ്സ്. ഭാരതീയാചാര്യന്മാരാരും ഇന്ദ്രിയഹനനം വിധിച്ചിട്ടില്ല. ആത്മനിയന്ത്രണം ഇന്ദ്രിയനിയന്ത്രണം തന്നെ. കാമാദി ആസുരീസമ്പത്തുകളാണ് പ്രസ്തുതത്തിലെ വൈരികള്‍. മധുരോദാരമായ ഈ പ്രാര്‍ത്ഥന ഇന്നത്തെ വിവരവ്യവസായയുഗത്തില്‍ പെണ്‍മക്കളൊത്ത് അമ്മമാര്‍ രണ്ടുനേരവും നടത്തേണ്ടതാണ്. 

ദേവീ മാഹാത്മ്യം അഞ്ചാം അധ്യായം 19 മുതല്‍ 27 വരെയുള്ള 9 ശ്ലോകങ്ങള്‍ ദേവീമഹിമ പദാല്‍പ്പദം വിളിച്ചോതുന്നു. അത്യപൂര്‍വമായ വിന്യസനഭംഗിയാണ് ഈ ശ്ലോകങ്ങള്‍ക്കുള്ളത്.

യാ ദേവീ സര്‍വഭൂതേഷു വിഷ്ണുമായേതി സംസ്ഥിതാ

നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോനമഃ

തുടര്‍ന്ന് ശക്തി/ ബുദ്ധി/ സൃഷ്ടി/ സ്ഥിതി/ ധൃതി/ സിദ്ധി/ ദയ/ മേധ എന്നീ ഗുണനാമങ്ങള്‍ ചേര്‍ത്ത് നമസ്തസൈ്യ നമോനമഃ എന്ന് ആവര്‍ത്തിക്കുന്നു. ഇവകളെ നാം ഒന്ന് അടുത്തുകാണുക.

1. വിഷ്ണുമായേതി… മായാശക്തി മൂന്നുവിധം ജ്ഞാനശക്തി – സാത്വികം, ആവരണശക്തി- രാജസം, വിക്ഷേപശക്തി – താമസം.

2. ശക്തിരൂപേണ…. ശക്തി മൂന്ന് വിധം. ശ്രീ സരസ്വതി – സാത്വികം, ശ്രീപാര്‍വതി – രാജസം, ശ്രീ ഭഗവതി – താമസം.

ബുദ്ധിരൂപേണ ….. ബുദ്ധി മൂന്ന് വിധം

വേദശാസ്ത്ര പഠനബുദ്ധി – സാത്വികം, കര്‍മ കുശല ബുദ്ധി- രാജസം, വഞ്ചനാദി ബുദ്ധി – താമസം.

4. ധൃതി രൂപേണ*…. ധൃതി മൂന്നുവിധം. ശ്രുതി / സ്മൃതിയാല്‍ നിവര്‍ത്തിതം – സാത്വികം, ലോകാപവാദ ഭയം – രാജസം, രാജദണ്ഡഭയം – താമസം.

5. സൃഷ്ടിരൂപേണ… സൃഷ്ടി മൂന്നുവിധം

ദേവാദി സൃഷ്ടി – സാത്വികം, മനുഷ്യ സൃഷ്ടി- രാജസം, സ്ഥാവര സൃഷ്ടി – താമസം.

6. സ്ഥിതിരൂപേണ…. സ്ഥിതി മൂന്ന് വിധം. അഹിംസാപരിപാലനം – സാത്വികം, ഹിംസാഹിംസാപരിപാലനം – രാജസം, നിരപരാധികളെ വധിക്കുക – താമസം.

7. സിദ്ധി രൂപേണ….. സിദ്ധി മൂന്നുവിധം. മോക്ഷസിദ്ധി – സാത്വികം, ബ്രഹ്മപദസിദ്ധി – രാജസം, പൈശാചരൂപപ്രാപ്തി-താമസം.

8. മേധാരൂപേണ…. മേധ മൂന്ന് വിധം.. ഗുരുവിനെ അറിയാനുള്ള പടുത- സാത്വികം, ഗ്രന്ഥപാരായണ പടുത – രാജസം, ശരീരപോഷണ പടുത -താമസം

9. ദയാ രൂപേണ…. ദയ മൂന്ന് വിധം, സജ്ജനങ്ങളോടുള്ള ആദരം- സാത്വികം, സമ്പദ്‌സമൃദ്ധികളോടുള്ള മമത- രാജസം, ദുഷ്ടന്മാരോടുള്ള ദയ – താമസം. മൂന്ന് നമസ്‌കാരങ്ങളാണ് നാം ദേവിക്ക് നല്‍കേണ്ടത്. 

1. സാത്വിക മേധ/ ദയ/ സിദ്ധി/ സൃഷ്ടി/ ബുദ്ധി/ സ്ഥിതി/ ധൃതി/ശക്തി/ (വിഷ്ണു)മായാ രൂപിണിയായ ദേവിയ്‌ക്ക് നമസ്‌കാരം.

2. രാജസ മേധ/ ദയ/ സിദ്ധി/ സൃഷ്ടി/ ബുദ്ധി/ സ്ഥിതി/ ധൃതി/ശക്തി/ (വിഷ്ണു)മായാ രൂപിണിയായ ദേവിയ്‌ക്ക് നമസ്‌കാരം

3. താമസ മേധ/ ദയ/ സിദ്ധി/ സൃഷ്ടി/ ബുദ്ധി/ സ്ഥിതി/ ധൃതി/ശക്തി/ (വിഷ്ണു)മായാ രൂപിണിയായ ദേവിയ്‌ക്ക് നമസ്‌കാരം

* ധൃതിയുടെ നിര്‍വചനം ഇങ്ങനെ: ‘ശിശ്‌നോദര ജയോധൃതി’. ഉപസ്ഥവും ഉദരവും അതായത് ലൗകികവ്യവഹാരത്തില്‍ ഇരയും ഇണയും. അഗമ്യഗമനം (ഇണ) പാടില്ല. അഭക്ഷ്യഭക്ഷണം (ഇര) പാടില്ല. ഇതത്രെ ആത്മീയമായ അച്ചടക്കം.

                                                                                                                                    9446442081

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.