നാം സൂര്യഭഗവാനെ നിത്യം തൊഴുതു നമസ്ക്കരിക്കാറുണ്ട്. പ്രപഞ്ചത്തിനു മുഴുവന്‍ പ്രകാശവും ചൈതന്യവും പകര്‍ന്നു നല്കുന്ന സൂര്യന് സ്വയം കത്തി നിന്നു കൊണ്ടാണ് ജനങ്ങള്‍ക്ക് ഊര്‍ജവും ഓജസ്സും നല്‍കുന്നത്. മഹത്തായ ത്യാഗമാണ് സൂര്യന് സഹിക്കുന്നത്.
ഈ ത്യാഗപ്രകൃതം കണ്ട് വിധാതാവായ ബ്രഹ്മദേവന് മറ്റു ചില ചുമതലകള്‍ കൂടി സൂര്യദേവനെ ഏല്‍പ്പിച്ചു. പ്രപഞ്ചത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്കെല്ലാം ഒരു ദൃഷ്ടാവാണ് സൂര്യന്. അതിനാല്‍ കര്‍മസാക്ഷി എന്ന പദവിയാണ് വിധാതാവ് സൂര്യനെ ഏല്‍പ്പിച്ചത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തന്റെ മകനായ യമധര്‍മനു വേണ്ടി സഹായ ഹസ്തം എന്ന നിലയിലാണ് സൂര്യദേവന് സ്വയം കര്‍മസാക്ഷി ചുമതല ഏറ്റെടുത്തത്.
പ്രകൃതിയില്‍ ഓരോരുത്തരും ചെയ്യുന്ന കര്‍മങ്ങളെ നോക്കിക്കണ്ട് അനന്തര നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുന്ന പണിയാണത്. പൂര്‍ണമായ സത്യസന്ധതയുണ്ടെങ്കില്‍ മാത്രമേ ഈ പ്രവൃത്തി മുന്നോട്ടു കൊണ്ടുപോകാനാകൂ. മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നാലും കര്‍മങ്ങള്‍ വിലയിരുത്തി അനന്തര നടപടികള്‍ക്കായി ശുപാര്‍ശ ചെയ്തേ പറ്റൂ. ഇക്കാര്യത്തില്‍ ഇടയ്ക്ക് വേറെ വിശ്രമമൊന്നുമില്ല.
എന്നാല്‍ ക്രമത്തില്‍ സൂര്യഭഗവാനും ചില അഹങ്കാരങ്ങള്‍ക്കു പാത്രമായി സ്വര്‍ഗനരകാദികളെല്ലാം തന്റെ ഇഷ്ടത്തിനനുസരിച്ചാണ് തുറക്കപ്പെടുന്നതെന്ന് സൂര്യന് കണക്കാക്കി. ഇതെല്ലാം തന്റെ തലയില്‍ കൂടിയാണ് നിശ്ചയിക്കപ്പെടുന്നതെന്ന് ചിന്തിച്ചപ്പോള്‍ അല്പം തലക്കനം കൂടി. ആ തലക്കനവുമായി ഒന്ന് നിശ്വസിച്ചതാണ് സൂര്യന്. ആ നിശ്വാസത്തില്‍ നിന്നും ഒരു അസുരന് ജന്മം കൊണ്ടു. ശുക്രാചാര്യന് അവന് അഹന്‍ എന്നും അഹങ്കാരന് എന്നും പേരു നിശ്ചയിച്ചു. അഭിമാനന്‍ എന്ന പേരിലും അവന് അറിയപ്പെട്ടു.
ഏറെ തപസ്സുകള്‍ കൊണ്ട് വലിയ ശക്തികള്‍ അഹങ്കാരന് സംഭരിച്ചു. ആരാലും പരാജയപ്പെടുത്താനാവാത്ത വിധമുള്ള ആസുരിക സിദ്ധികള്‍. തന്റെ അപൂര്‍വമായ കഴിവുകള്‍ തപഃശ്ശക്തികൊണ്ടു ലഭിച്ചതാണെന്ന ബോധ്യവും അവനുണ്ടായി. എന്നാല്‍ മറ്റാരും തന്നെ പരാജയപ്പെടുത്താനുണ്ടാകരുതെന്ന ബോധവും മോഹവും ഉണര്‍ന്നു. ഒരു മായയും തന്നെ തോല്‍പ്പിക്കരുത്.
പക്ഷേ ആരെങ്കിലും കൂടുതല്‍ തപസ്സു ചെയ്ത് തന്നെക്കാള്‍ ശക്തി സംഭരിച്ചാല്‍? അരുത്. അങ്ങനെ സംഭവിക്കരുത്. ആരും കൂടുതല്‍ ശക്തരായി വളരരുത്. അതുകൊണ്ട് ആരും യജ്ഞവും തപസ്സും ഒന്നും അനുഷ്ഠിക്കരുത്. അതിനായി നാട്ടില്‍ തപസ്സും യജ്ഞവും നിരോധിച്ചു കൊണ്ട് അഹങ്കാരന് ഉത്തരവിട്ടു. നാമജപം പോലും അരുത് എന്ന് പ്രഖ്യാപിച്ചു. അപ്പോഴാണ് നാരദ മഹര്‍ഷി ധൂമ്രവര്ണാവതാരത്തെക്കുറിച്ച് പറഞ്ഞത്.
9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: